Asianet News MalayalamAsianet News Malayalam

ഖത്തര്‍ ലോകകപ്പ്: അര്‍ജന്‍റീന-യുഎഇ പരിശീലന മത്സരം ഇന്ന്, ലൈവ് സ്ട്രീമിംഗ്, കിക്കോഫ് ടൈം വിശാദംശങ്ങള്‍ അറിയാം

സെപ്റ്റംബറില്‍ സൗഹൃദ മത്സരത്തില്‍ ജമൈക്കയെ 3-0ന് തോല്‍പ്പിച്ചശേഷം അര്‍ജന്‍റീന ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. തുടര്‍ച്ചയായി 35 ജയങ്ങളുടെ പെരുമയുമായി എത്തുന്ന അര്‍ജന്‍റീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇക്ക് കഴിയുമോ എന്ന് കണ്ടറിയണം. 2019ല്‍ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി.

Qatar World Cup: Argentina to meet UAE in Practice match, where to watch, Live Stream, kick-off time
Author
First Published Nov 16, 2022, 10:07 AM IST

അബുദാബി: ഖത്തർ ലോകകപ്പിന് മുമ്പ് ലിയോണൽ മെസിയുടെ അര്‍ജന്‍റീന ഇന്ന് പരിശീലന മത്സരത്തിനിറങ്ങും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയെ ആണ് എതിരാളികള്‍. ലോകകപ്പില്‍ 22ന് സൗദി അറേബ്യയെ നേരിടാനിറങ്ങും മുമ്പ് എന്തൊക്കെയാണ് ഖത്തറില്‍ അര്‍ജന്‍റീന കരുതിവെച്ചിരിക്കുന്നത് എന്ന് ആരാധകര്‍ക്ക് കണ്ടറിയാനുള്ള അവസാന അവസരവുമാണിന്ന്.

സെപ്റ്റംബറില്‍ സൗഹൃദ മത്സരത്തില്‍ ജമൈക്കയെ 3-0ന് തോല്‍പ്പിച്ചശേഷം അര്‍ജന്‍റീന ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. തുടര്‍ച്ചയായി 35 ജയങ്ങളുടെ പെരുമയുമായി എത്തുന്ന അര്‍ജന്‍റീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇക്ക് കഴിയുമോ എന്ന് കണ്ടറിയണം. 2019ല്‍ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി.

ചാമ്പ്യന്മാര്‍ക്ക് വന്‍ തിരിച്ചടി; വീണ്ടും പരിക്ക് വില്ലൻ, സൂപ്പര്‍ താരം പുറത്ത്; ഫ്രഞ്ച് ആരാധകര്‍ ആശങ്കയില്‍

ലോകകപ്പിന് യോഗ്യത നേടാതിരുന്ന യുഎഇയാകട്ടെ ഗള്‍ഫ് കപ്പ് നേഷന്‍സിന്‍റെ തയാറെടുപ്പിന്‍റെ ഭാഗമയാണ് അര്‍ജന്‍റീനക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. യുഎസില്‍ മാത്രമാണ് മത്സരം സംപ്രേഷണം ചെയ്യുക. യുഎസില്‍ fuboTV, TUDN website/App എന്നിവയില്‍ മത്സരം കാണാം.

അബുദാബിയിലെ മുഹമ്മദ് ബിന്‍ സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് മത്സരം തുടങ്ങുക. അര്‍ജന്‍റീന ടീമില്‍ ജിയോവനി ലോ സെൽസോയ്ക്ക് പകരം ആര് ടീമിലെത്തുമെന്നാണ് ആരാധകർ  ഉറ്റുനോക്കുന്നത്.

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീനയുടെ 26 അംഗ ടീം

Goalkeepers: Emiliano Martinez, Franco Armani,Geronimo Rulli.

Defenders: Gonzalo Montiel, Nahuel Molina, German Pezzella, Cristian Romero, Nicolas Otamendi , Lisandro Martinez, Juan Foyth, Nicolas Tagliafico, Marcos Acuna.

Midfielders: Leandro Paredes, Guido Rodriguez, Enzo Fernandez, Rodrigo De Paul, Exequiel Palacios , Alejandro Gomez, Alexis Mac Allister.

Forwards: Paulo Dybala, Lionel Messi, Angel Di Maria, Nicolas Gonzalez, Joaquin Correa, Lautaro Martinez, Julian Alvarez.

Follow Us:
Download App:
  • android
  • ios