പ്രീ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. പതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.
മിയാമി: പ്രീസീസണ്‍ സൗഹൃദമത്സരത്തില്‍ ഇന്റര്‍ മിയാമിക്കെതിരെ (Inter Miami) ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ (Barcelona) ജയിച്ചത്. ഒബമയാങ്, റഫീഞ്ഞ, അന്‍സു ഫാറ്റി, ഗാവി, മെംഫിസ് ഡിപായ്, ഒസ്മാന്‍ ഡെംബലെ എന്നിവരെല്ലാം ഗോള്‍ നേടി. വീസ കിട്ടാത്തതിനാല്‍ കോച്ച് സാവി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. 24ന് റയല്‍ മാഡ്രിഡിനെയും 27ന് യുവന്റസിനെയും (Juventus) ബാഴ്‌സ നേരിടും.
അതേസമയം, പ്രീ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. പതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ആന്തണി മാര്‍ഷ്യാല്‍ പതിനേഴാം മിനിറ്റില്‍ സ്‌കോറിംഗിന് തുടക്കമിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ കളിക്കുന്ന യുനൈറ്റഡിന്റെ ജയം ആധികാരികമാക്കിയത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജേഡണ്‍ സാഞ്ചോയും.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ റാഷ്‌ഫോര്‍ഡ് ലക്ഷ്യം കണ്ടപ്പോള്‍ 51-ാം മിനിറ്റിലായിരുന്നു സാഞ്ചോയുടെ ഗോള്‍. ക്രിസ്റ്റല്‍ പാലസിന്റെ മറുപടി ജോയല്‍ വാര്‍ഡിലൂടെയായിരുന്നു. ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത യുണൈറ്റഡ് രണ്ടാം മത്സരത്തില്‍ മെല്‍ബണ്‍ വിക്ടറിയെയും തോല്‍പിച്ചിരുന്നു.
ശനിയാഴ്ച ആസ്റ്റന്‍ വില്ലയ്‌ക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത സന്നാഹമത്സരം. പ്രീമിയര്‍ ലീഗില്‍ ഓഗസ്റ്റ് ഏഴിന് ബ്രൈറ്റാണ് യുണൈറ്റഡിന്റെ ആദ്യ എതിരാളികള്‍.
