ജയത്തോടെ 66 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്

മയോർക്ക : ലാലിഗയിൽ (LaLiga 2021-22) റയൽ മാഡ്രിഡിന്‍റെ (Real Madrid) ജൈത്രയാത്ര തുടരുന്നു. മയോർക്കയെ (Mallorca) എതിരില്ലാത്ത മൂന്ന് ഗോളിന് റയൽ തോൽപ്പിച്ചു. കരീം ബെൻസെമ (Karim Benzema) ഇരട്ട ഗോൾ നേടി. 77-ാം മിനുറ്റില്‍ തന്‍റെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ ബെന്‍സെമ 82-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. വിനീഷ്യസ് ജൂനിയറാണ് (Vini Jr) റയലിന്‍റെ ആദ്യ ഗോൾ നേടിയത്. 55-ാം മിനുറ്റിലായിരുന്നു വിനിയുടെ ഗോള്‍. സീസണിലെ മിന്നും ഫോം മയോർക്കയ്‌ക്കെതിരെയും തുടരുകയായിരുന്നു ബെൻസെമ-വിനീഷ്യസ് സഖ്യം. 

ജയത്തോടെ 66 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 10 പോയിന്‍റിന്‍റെ ലീഡാണ് റയലിനുള്ളത്.

Scroll to load tweet…

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തലപ്പത്ത് കുതിക്കുകയായിരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നലത്തെ മത്സരം നിരാശയായി. ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ ഗോൾരഹിത സമനിലയിൽ തളച്ചു. ലീഗിൽ 29 കളിയിൽ 70 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും 28 മത്സരങ്ങളിൽ 66 പോയിന്‍റുമായി ലിവർപൂൾ തൊട്ടുപിന്നിലുണ്ട്. ഇതോടെ കിരീടപ്പോരാട്ടം കൂടുതൽ ശക്തമായി. 34 പോയിന്‍റുമായി 11-ാം സ്ഥാനത്താണ് ക്രിസ്റ്റല്‍ പാലസ്. 

Scroll to load tweet…

La Liga : ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് തുടര്‍ച്ചയായ നാലാം ജയം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും