Asianet News MalayalamAsianet News Malayalam

ബെന്‍സേമ സൗദി ലീഗിലേക്കെന്ന് സൂചന! ജൂലിയന്‍ ആല്‍വാരസിനെ നോട്ടമിട്ട് റയല്‍ മാഡ്രിഡ്, ഹാരി കെയ്‌നും പട്ടികയില്‍

ടോട്ടനം നായകന്‍ ഹാരി കെയ്‌നാണ് നോട്ടമിട്ടവരില്‍ ഒന്നാമന്‍. ടോട്ടനത്തിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതിനാല്‍ കെയ്ന്‍ ടീം വിട്ടുവരുമെന്നാണ് റയലിന്റെ പ്രതീക്ഷ.

real madrid interested in singning argentine striker julian alvarez saa
Author
First Published Jun 1, 2023, 9:13 AM IST

മാഡ്രിഡ്: വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ്. ഇതിനായി ഒരുപിടി താരങ്ങളുടെ പട്ടിക റയല്‍ തയ്യാറാക്കിക്കഴിഞ്ഞു. കരീം ബെന്‍സേമ ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. സൗദി ലീഗിലേക്ക കൂടുമാറിയേക്കുമെന്ന വാര്‍ത്തുകള്‍ പുറത്തുവരുന്നുണ്ട്. ഏറെക്കാലമായി നോട്ടമിട്ട കിലിയന്‍ എംബാപ്പേയെ കിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡിന്റെ തീരുമാനം. സീസണില്‍ ചുരുങ്ങിയത് ഇരുപത്തിയഞ്ച് ഗോളെങ്കിലും നേടുമെന്ന് ഉറപ്പുള്ള സ്‌ട്രൈക്കറെയാണ് റയലിന് വേണ്ടത്. 

ടോട്ടനം നായകന്‍ ഹാരി കെയ്‌നാണ് നോട്ടമിട്ടവരില്‍ ഒന്നാമന്‍. ടോട്ടനത്തിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതിനാല്‍ കെയ്ന്‍ ടീം വിട്ടുവരുമെന്നാണ് റയലിന്റെ പ്രതീക്ഷ. റോബര്‍ട്ടോ ഫിര്‍മിനോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ ആല്‍വാരെസ്, മാര്‍കസ് തുറാം, ഗോണ്‍സാലോ റാമോസ്, കായി ഹാര്‍വെട്‌സ്, കോളോ മുവാനി, വിക്ടര്‍ ഒസിമെന്‍ എന്നിവരും റയലിന്റെ പട്ടികയിലുണ്ട്. റയല്‍ മഡ്രിഡ് അക്കാദമിയില്‍നിന്നുള്ള യുവതാരങ്ങളായ ആല്‍വാരോ റോഡ്രിഗ്വസ്, യുവാന്‍മി ലതാസ എന്നിവരെയും പരിഗണിക്കുന്നുണ്ട്. 

ലതാസ നിലവില്‍ വായ്പാടിസ്ഥാനത്തില്‍ ഗെറ്റാഫെയിലാണ് കളിക്കുന്നത്. ലിവര്‍പൂളുമായി കരാര്‍ അവസാനിച്ച ഫിര്‍മിനോയെ ട്രാന്‍സ്ഫര്‍ തുകയില്ലാതെ റയലിന് സ്വന്തമാക്കാനാവും. നാപ്പോളി ഏറെക്കാലത്തിന് ശേഷം ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയത് വിക്ടര്‍ ഒസിമന്റെ സ്‌കോറിംഗ് മികവിലായിരുന്നു. എല്ലാക്കാലത്തും വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചിട്ടുള്ള റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷം പ്രധാന താരങ്ങളെയൊന്നും സ്വന്തമാക്കിയിട്ടില്ല.

ബാഴ്‌സയ്ക്ക് മെസിയുടെ നിര്‍ദേശം

വരുന്ന പത്ത് ദിവസങ്ങള്‍ക്കകം ലിയോണല്‍ മെസിയുടെ പുതിയ ക്ലബ് ഏതെന്നുള്ള കാര്യത്തില്‍ തീരിമാനമാവും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ ഈ മാസത്തോടെയാണ് അവസാനിക്കുന്നത്. താരം ബാഴ്സലോണയിലേക്കെത്തുമെന്ന് വാര്‍ത്തകളുണ്ട്. മാത്രമല്ല, സൗദി ക്ലബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറും മുന്നില്‍ വച്ചിട്ടുണ്ട്. മെസിക്കാവട്ടെ ബാഴ്സയില്‍ തിരിച്ചുവരാനാണ് ആഗ്രഹം. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നിയമങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. മെസി തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാഴ്സ പരിശീലകന്‍ സാവിയും ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്.

Follow Us:
Download App:
  • android
  • ios