ബെന്‍സേമക്ക് പുറമെ പ്രതിരോധനിരയിലെ ഫെര്‍ലാന്‍ഡ് മെന്‍ഡിക്കും പരിക്കുമൂലം രണ്ടാഴ്ച കളിക്കാനാവില്ലെന്ന് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, മയ്യോര്‍ക്കക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സ്ട്രൈക്കര്‍ റോഡ്രിഗോ ഞായറാഴ്ചത്തെ മത്സരത്തില്‍ കളിക്കും.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍(La Liga) ഞായറാഴ്ച നടക്കുന്ന റയല്‍ മാഡ്രിഡ്-ബാഴ്സലോണ(Real Madrid vs Barcelona) എല്‍ ക്ലാസിക്കോ(El-Classico) പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍ സ്ര്ടൈക്കര്‍ കരീം ബെന്‍സേമ(Karim Benzema) കളിക്കില്ല. തുടക്കേറ്റ പരിക്കാണ് ബെന്‍സേമക്ക് തിരിച്ചടിയായത്. ലാ ലിഗയിലെ ടോപ് സ്കോററായ ബെന്‍സേമ റയലിന്‍റെ ശനിയാഴ്ചത്തെ പരിശീലന സെഷനിലും പങ്കെടുത്തിരുന്നില്ല.
അടുത്ത മാസം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചെല്‍സിനിയെ നേരിടാനിറങ്ങുന്ന റയലിന് ബെന്‍സേമയുടെ സാന്നിധ്യം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ബെന്‍സേമയെ കളിപ്പിച്ച് പരിക്ക് വഷളാക്കാന്‍ ടീം തയാറായേക്കില്ല. മയ്യോര്‍ക്കക്കെതിരെ റയല്‍ 3-0ന് ജയിച്ച മത്സരത്തിലാണ് ബെന്‍സേമക്ക് പരിക്കേറ്റത്.
മഞ്ഞക്കടലിരമ്പം വിരല്‍ത്തുമ്പില്‍; ബ്ലാസ്റ്റേഴ്‌സിന്‍റെ കലാശപ്പോര് കാണാന്‍ ഈ വഴികള്‍
ബെന്‍സേമക്ക് പുറമെ പ്രതിരോധനിരയിലെ ഫെര്‍ലാന്‍ഡ് മെന്‍ഡിക്കും പരിക്കുമൂലം രണ്ടാഴ്ച കളിക്കാനാവില്ലെന്ന് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, മയ്യോര്‍ക്കക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സ്ട്രൈക്കര്‍ റോഡ്രിഗോ ഞായറാഴ്ചത്തെ മത്സരത്തില്‍ കളിക്കും.റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂവിലാണ് ബാഴ്സലോണയുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടം. 28 മത്സരങ്ങളില്‍ 66 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള റയലിന് ഞായറാഴ്ചത്തെ മത്സരം ജയിച്ചാല്‍ കിരീടത്തില്‍ പിടിമുറുക്കാം.
സഹല്‍ ഫൈനല്‍ കളിക്കും, ആശാന്‍റെ ഉറപ്പ്; ലൂണയുടെ പരിക്കിനിടയിലും ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം
രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് 56 പോയന്‍റാണുള്ളത്, മൂന്നാം സ്ഥാനത്തുള്ള ബാഴ്സക്കാകട്ടെ 51 പോയന്‍റ് മാത്രമാണുള്ളത്. 11 മത്സരങ്ങള്‍ കൂടി ബാക്കിയിരിക്കെ ലാ ലിഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവുമാണ് ഇത്തവണ റയല്‍ ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ കഴിഞ്ഞ വാരം ലിയോണല്‍ മെസിയും നെയ്മറും എംബാപ്പെയും അണിനിരന്ന പി എസ് ജിയെ ബെന്‍സേമയുടെ ഹാട്രിക്കിന്‍റെ മികവില്‍ കീഴടക്കിയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിത്.
