മാഡ്രിഡ്: ബ്രസീലിയന്‍ കൗമാരവിസ്‌മയം റൈനിയര്‍ ജെസ്യൂസ് റയൽ മാഡ്രിഡ് ക്ലബിൽ. ഫ്ലെമെംഗോയിൽ നിന്നാണ് താരത്തെ റയൽ റാഞ്ചിയത്. വിനീഷ്യസ് ജൂനിയറിനും റോഡ്രിഗോയ്‌ക്കും ശേഷം റയൽ സ്വന്തമാക്കുന്ന ബ്രസീലിയിൽ താരമാണ് റൈനിയർ.

ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും താരത്തിനായി സജീവമായി രംഗത്തുള്ളപ്പോഴാണ് റയലിന്‍റെ ചടുലനീക്കം. പതിനേഴുകാരനായ താരത്തിനായി 35 ദശക്ഷം ഡോളറാണ് റയൽ മാഡ്രിഡ് മുടക്കിയിരിക്കുന്നത്. 2026 ജനുവരി വരെയാണ് കരാര്‍. എന്നാൽ പതിനെട്ട് വയസ്സ് തികയാത്തതിനാൽ നേരിട്ട് സിദാന്‍റെ സംഘത്തിൽ ചേരാന്‍
ജെസ്യൂസിന് കഴിയില്ല.

കഴിഞ്ഞ വര്‍ഷം ദേശീയ ലീഗില്‍ ഫ്ലെമെംഗോയ്ക്കായി ആറ് ഗോള്‍ നേടിയ താരം ക്ലബിനെ ചാമ്പ്യന്‍മാരാക്കുന്നതിൽ നിര്‍ണായകപങ്ക് വഹിച്ചിരുന്നു.  

Read more: മൊറാട്ടയെ ഫൗള്‍ ചെയ്ത് ചുവപ്പ് കാര്‍ഡ് കണ്ടിട്ടും വാല്‍വെര്‍ദെയെ വാഴ്ത്തി ഫുട്‌ബോള്‍ ലോകം; കാരണം അതൊരു ടാക്റ്റിക്കല്‍ ഫൗളായിരുന്നു- വീഡിയോ