Asianet News MalayalamAsianet News Malayalam

ബാഴ്‌സയിലേക്കുള്ള മെസിയുടെ തിരിച്ചുവരവിന് സാധ്യതയേറുന്നു! തിങ്കളാഴ്ച്ചയോടെ എല്ലാം തീരുമാനമാവും

മെസിയെ തിരിച്ചെത്തിക്കാന്‍ ബാഴ്സയ്ക്കുണ്ടായിരുന്ന തടസം ലാ ലിഗ മുന്നോട്ടുവച്ച സാമ്പത്തിക നിബന്ധനകളായിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.

reports says messi set to return barcelona after monday saa
Author
First Published Jun 1, 2023, 2:49 PM IST

ബാഴ്‌സോലണ: ലിയോണല്‍ മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ നല്‍കിയ പദ്ധതി തിങ്കളാഴ്ച്ചയോടെ ലാ ലിഗ അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മെസിയുടെ തിരിച്ചുവരവ് 80 ശതമാനം സാധ്യമാകുമെന്നാണ് ഫുട്‌ബോള്‍ ലോകത്തെ പുതിയ സംസാരം. ഇക്കാര്യം മെസിയുടെ ഏജന്റും പിതാവുമായ ജോര്‍ഗെ മെസിയെ അറിയിച്ചിട്ടുണ്ട്. ബാഴ്‌സയിലേക്ക് തിരിച്ചെത്താനാണ് തന്റെ ആഗ്രഹമെന്ന് മെസിയും വ്യക്തമാക്കിയിട്ടുണ്ട്.

മെസിയെ തിരിച്ചെത്തിക്കാന്‍ ബാഴ്സയ്ക്കുണ്ടായിരുന്ന തടസം ലാ ലിഗ മുന്നോട്ടുവച്ച സാമ്പത്തിക നിബന്ധനകളായിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമാകുന്നത്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സ പുതിയ പദ്ധതി അവതരിപ്പിച്ചെങ്കിലും ലാ ലിഗ അനുമതി നല്‍കിയിരുന്നില്ല. ഇതോടെ തിരിച്ചുവരവിനുള്ള സാധ്യതയും മങ്ങി. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്, ബാഴ്സ മുന്നോട്ടുവച്ച പുതിയ പദ്ധതി ലാ ലിഗ അംഗീകരിക്കുമെന്നാണ്. 

എന്നാല്‍ ബാഴ്‌സ സമര്‍പ്പിച്ച പദ്ധതി എന്താണെന്ന് വ്യക്തമല്ല. നേരത്തെ, മെസി ഇന്റര്‍ മിയാമിയിലേക്ക് റിപ്പോര്‍ട്ടും പുറത്തുവരുന്നിരുന്നു. അതും ബാഴ്സയുടെ സഹായത്തോടെയാണ്. മിയാമി, മെസിയെ സൈന്‍ ചെയ്യുകയും പിന്നീട് 6 മുതല്‍ 18 മാസത്തേക്ക് ബാഴ്സയ്ക്ക് ലോണില്‍ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാഴ്‌സ താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്ത് 100 മില്യണ്‍ യൂറോയെങ്കിലും സമ്പാദിച്ചാലും മെസിയുടെ വരവ് സാധ്യമാവും. നിലവിലെ സാഹചര്യത്തില്‍ ഇത്രയും വില കിട്ടാനുള്ള താരങ്ങളെ ബാഴ്സ ഒഴിവാക്കേണ്ടി വരും. അല്ലെങ്കില്‍ ഒന്നിലധികം താരങ്ങളെ വില്‍ക്കേണ്ടി വരും. താരങ്ങള്‍ തയ്യാറാവുന്നില്ലെന്നുള്ളതും പ്രശ്‌നമാണ്.

പിന്‍വാങ്ങാന്‍ തയ്യാറല്ല! കാല്‍മുട്ടില്‍ പരിക്കേറ്റിട്ടും ധോണിയുടെ അര്‍പ്പണബോധം; വൈറല്‍ വീഡിയോ

ഇതിനിടെ, ഇതിഹാസ താരം ലിയോണല്‍ മെസിക്ക് എഫ്‌സി ബാഴ്‌സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി വ്യക്തമാക്കിയിരുന്നു. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സാവി പറഞ്ഞു. എന്നാല്‍ സ്പാനിഷ് ക്ലബിലേക്കുള്ള തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനം 99 ശതമാനവും മെസിയുടെ കൈകളിലാണ് എന്നും സാവി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios