2015 മുതല്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിനായിട്ടായിരുന്നു സാവി കളിച്ചിരുന്നത്. പിന്നീട് പരിശീലകനുമായി. ഈ ഘട്ടത്തില്‍ മൂന്ന് തവണ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതാണ് അമേരിക്കയ്ക്ക് സംശയത്തിന് ഇടയാക്കിയത്.

ബാഴ്‌സലോണ: ബാഴ്‌സലോണ (Barcelona FC) താരങ്ങള്‍ പ്രീ സീസണ്‍ പരിശീലന മത്സരങ്ങള്‍ക്കായി അമേരിക്കയിലേക്ക് പോയത് പരിശീലകന്‍ സാവിയില്ലാതെ (Xavi). മുമ്പ് ഇറാന്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ സാവിക്ക് അമേരിക്ക വീസ നിഷേധിക്കുകയായിരുന്നു. മറ്റന്നാള്‍ മുതലാണ് പ്രീസീസണിന് മുന്നോടിയായുള്ള പരിശീലമ മത്സരങ്ങള്‍ തുടങ്ങുന്നത്. താരങ്ങള്‍ ഇന്നലെ വൈകീട്ടോടെ അമേരിക്കയിലേക്ക് പറന്നു. 

2015 മുതല്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിനായിട്ടായിരുന്നു സാവി കളിച്ചിരുന്നത്. പിന്നീട് പരിശീലകനുമായി. ഈ ഘട്ടത്തില്‍ മൂന്ന് തവണ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതാണ് അമേരിക്കയ്ക്ക് സംശയത്തിന് ഇടയാക്കിയത്. ഇറാന്‍ യാത്ര സംബന്ധിച്ച് കൂടിതല്‍ രേഖകള്‍ അമേരിക്ക ആവശ്യപ്പെട്ടെങ്കിസും സാവിക്ക് സമയത്തിന് നല്‍കാനായില്ല. ഇതോടെ പ്രവേശനവും നിഷേധിക്കപ്പെട്ടു. ബാഴ്‌സയുമായി കരാറൊപ്പിട്ട റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ടീമിനൊപ്പമുണ്ട്.

Scroll to load tweet…

ഇതെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. 17 ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ ഇന്റര്‍ മിയാമി, റയല്‍ മാഡ്രിഡ്, യുവന്റസ്, ന്യൂയോര്‍ക് റെഡ് ബുള്‍സ് ടീമുകളുമായി ഏറ്റുമുട്ടും.

ലെവന്‍ഡോസ്‌കിയെ അവതരിപ്പിച്ച് ബാഴ്‌സ

സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച് ബാഴ്‌സലോണ. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് 45 ദശലക്ഷം യൂറോയ്ക്കാണ് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയിലെത്തിയത്. ബയേണിനായി 375കളിയില്‍ 344 ഗോളുകള്‍ നേടിയാണ് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയിലെത്തുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…