രേഖകളില്‍ കൃത്രിമം കാണിച്ച് പ്രായതട്ടിപ്പ് നടത്തി ടീമുകളിലെത്തുന്നവര്‍ കാമറൂണ്‍ ഫുട്ബോളിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് എറ്റു കര്‍ശന നിലപാടുമായി രംഗത്തെത്തിയത്. അണ്ടര്‍ 17 ടീമിന് പുറമെ അണ്ടര്‍ 20 ടീമിലെ കളിക്കാരും സമാനമായ രീതിയില്‍ പ്രായത്തട്ടിപ്പ് ആരോപണം നേരിടുന്നവരാണ്.
യൗണ്ടെ: കാമറൂണ്‍ ഫൂട്ബോളിനെ പിടിച്ചു കുലുകി പ്രായത്തട്ടിപ്പ് വിവാദം. പ്രായത്തട്ടിപ്പ് നടത്തിയതിന് അണ്ടര്‍ 17 ടീമിലെ 21 കളിക്കാരെ കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റും മുന്‍ ഫുട്ബോള്‍ താരവുമായ സാമുവല്‍ എറ്റു അയോഗ്യരാക്കി. പ്രായത്തട്ടിപ്പിനെതിരെ എറ്റു കര്‍ശന നിലപാടെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എട്ട് ക്ലബ്ബുകളിലെ 44 കളിക്കാരോട് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വിശദകരണം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അണ്ടര്‍ 17 ടൂര്‍ണമെന്‍റിനായി തെരഞ്ഞെടുക്കപ്പെട്ട കാമറൂണ്‍ ടീമിലെ 30 കളിക്കാരില്‍ 21 കളിക്കാരെ പ്രായത്തട്ടിപ്പിന്‍റെ പേരില്‍ അയോഗ്യരാക്കിയത്. എം ആര്‍ ഐ ടെസ്റ്റിലൂടെയാണ് കളിക്കാരുടെ പ്രായം നിര്‍ണയിച്ചത്.
രേഖകളില്‍ കൃത്രിമം കാണിച്ച് പ്രായതട്ടിപ്പ് നടത്തി ടീമുകളിലെത്തുന്നവര്‍ കാമറൂണ്‍ ഫുട്ബോളിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് എറ്റു കര്‍ശന നിലപാടുമായി രംഗത്തെത്തിയത്. അണ്ടര്‍ 17 ടീമിന് പുറമെ അണ്ടര്‍ 20 ടീമിലെ കളിക്കാരും സമാനമായ രീതിയില്‍ പ്രായത്തട്ടിപ്പ് ആരോപണം നേരിടുന്നവരാണ്.
അല്‍-നസറില്‍ റൊണാള്‍ഡോയുടെ സഹതാരങ്ങള്‍ ആരൊക്കെ, വിന്‍സെന്‍റ് അബൂബക്കര്‍ മുതല്‍ ഒസ്പിന വരെ
പ്രായ തട്ടിപ്പ് ആഫ്രിക്കൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം എക്കാലത്തും വലിയ ആശങ്കയായിരുന്നു. ജൂനിയർ തലത്തിൽ അവരുടെ പല അന്താരാഷ്ട്ര വിജയങ്ങളും പ്രായക്കൂടുതലുള്ള കളിക്കാരെ കളിപ്പിച്ചാണെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.അണ്ടര്‍ 20 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ടൂര്‍ണമെന്‍റിനായി തെരഞ്ഞെടുത്ത കളിക്കാരുടെ പട്ടിക പുറത്തുവിടാതിരിക്കുന്നത് പോലും പ്രായത്തട്ടിപ്പ് ആരോപണം മൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
2021 ഡിസംബറിലാണ് എറ്റു കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റായത്. നാലു തവണ ആഫ്രിക്കന്‍ ഫുട്ബോളറായിട്ടുള്ള എറ്റു റയല്‍ മാഡ്രിഡ്, ബാഴ്സലോണ, ചെല്‍സി, എവര്‍ട്ടണ്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകളുടെ ഫോരേവേര്‍ഡായും തിളങ്ങിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിനിടെ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരിലൊരാളെ ഇടിച്ചിട്ടും എറ്റു വാര്‍ത്തയായിരുന്നു. സംഭവത്തില്‍ എറ്റും പിന്നീട് ഖേദം രേഖപ്പെടുത്തി.
