ഞാനീ കുറിപ്പ് ചുരുക്കുകയാണ്, കാരണം ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു

കൊച്ചി: കരിയറിലുടനീളം തന്നെ അകമഴിഞ്ഞ് പിന്തുണച്ച കേരള ജനതയോടും കേരള ബ്ലാസ്റ്റേ്സിനോടും നന്ദി പറഞ്ഞ് സന്ദേശ് ജിങ്കാന്‍. ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പെഴുതിയാണ് ജിംഗാന്‍ കേരളത്തോട് നന്ദി പറഞ്ഞത്.

ഇങ്ങനെയൊരു സന്ദേശം എഴുതേണ്ടിവരുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല.എന്നാല്‍ ജീവിതത്തില്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളുണ്ടല്ലോ. എന്റെ ഇതുവരെയുള്ള ഫുട്ബോള്‍ കരിയറിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. എങ്കിലും വിധിയിലും ദൈവത്തിന്റെ തീരുമാനങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു.

Also Read: ഔദ്യോഗിക പ്രഖ്യാപനമായി, ജിങ്കാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടു; ഒപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പ്രഖ്യാപിച്ച് ക്ലബ്ബ്

ഞാനീ കുറിപ്പ് ചുരുക്കുകയാണ്, കാരണം ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ ടീമിനെ നിങ്ങള്‍ തുടര്‍ന്നും പിന്തുണക്കുക.ഒരായിരം നന്ദി, നമ്മൾ എന്നും ഒരു കുടുബമായിരികും-ജിംഗാന്‍ കുറിച്ചു.

View post on Instagram

ഇന്നലെയാണ് ജിംഗാൻ ക്ലബ്ബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചത്. ജിംഗാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സിയും ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചിരുന്നു. ഇനി ജിങ്കാന്റെ 21-ാം നമ്പര്‍ ജേഴ്സി മറ്റൊരു താരത്തിനും നല്‍കില്ലെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിരുന്നു.