Asianet News MalayalamAsianet News Malayalam

സന്ദേശ് ജിങ്കാന്‍ ബംഗളൂരു എഫ്‌സിയില്‍; ഇനി കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം തീപാറും

ബംഗളൂരുവിലേക്കുള്ള രണ്ടാം വരവാണിത്. 2016- 17 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരിക്കെ അദ്ദേഹം ബംഗളൂരു എഫ്‌സിയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിരുന്നു.

Sandesh Jhingan signs contract with Bengaluru FC
Author
Bengaluru, First Published Aug 14, 2022, 5:17 PM IST

ബംഗളൂരു: ഇന്ത്യയുടെ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ ബംഗളൂരു എഫ്‌സിയില്‍. ഇക്കാര്യം ക്ലബ് സ്ഥിരീകരിച്ചു. എടികെ മോഹന്‍ ബഗാന്‍ ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് ജിങ്കാന്‍ പുതിയ ക്ലബ് തേടിയിരുന്നത്. ബംഗളൂരുവിനെ കൂടാതെ ഈസ്റ്റ് ബംഗാളും ജിങ്കാന് പിറകെയുണ്ടായിരുന്നു. എന്നാല്‍ താരം ബംഗളൂരു തിരിഞ്ഞെടുക്കുകയായിരുന്നു.  

ബംഗളൂരുവിലേക്കുള്ള രണ്ടാം വരവാണിത്. 2016- 17 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരിക്കെ അദ്ദേഹം ബംഗളൂരു എഫ്‌സിയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിരുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്. 

ബംഗളൂരുവിലേക്ക് പോകുന്നതിനെ കുറിച്ചും ജിങ്കാന്‍ സംസാരിച്ചു. ''മുന്‍ ബംഗളൂരുവില്‍ കളിച്ചതിന്റെ ഓര്‍മകള്‍ ഒരുപാടുണ്ട്. അന്ന് കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴും ക്ലബില്‍ തന്നെയുണ്ട്. അവര്‍ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തന്നെയാണ് ശ്രമം.'' ജിങ്കാന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും ജിങ്കാന് എടികെക്കായി കളിക്കാനായിരുന്നില്ല. ഐഎസ്എല്ലിനിടെ ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ ജിങ്കാന് പരിക്കിനെത്തുടര്‍ന്ന് തിളങ്ങാനായില്ല. പിന്നീട് ഐഎസ്എല്ലില്‍ തിരിച്ചെത്തിയശേഷം എടിക്കെക്കു വേണ്ടി ബൂട്ടു കെട്ടിയെങ്കിലും പരിക്കും വിവാദങ്ങളും ജിങ്കാനെ വേട്ടയാടി. ബ്ലാസ്റ്റേഴ്‌സ്‌നെതിരായ മത്സരത്തിലെ സമനിലക്കുശേഷം ഗ്രൗണ്ട് വിടവെ ജിങ്കാന്‍ നടത്തിയ സെക്‌സിസ്റ്റ് പരമാര്‍ശം വന്‍ വിവാദമായിരുന്നു.

ആരാവും ക്യാപ്റ്റന്‍ രോഹിത്തിന്‍റെ പിന്‍ഗാമി; പേരുകളുമായി പാര്‍ഥീവ് പട്ടേല്‍

ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ജിങ്കാന് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പോലും ഒഴിവാക്കേണ്ടിവന്നു. പിന്നീട് എടികെയുടെ ട്വീറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കാന്‍ ക്ഷമാപണം നടത്തി.

ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ജിങ്കാന്‍ ആറ് സീസണുശേഷം 2020-2021 സീസണിലാണ് എടികെയുമായി അഞ്ച് വര്‍ഷ കരാറിലൊപ്പിട്ടത്. 10 കോടി രൂപക്കായിരുന്നു കരാര്‍. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ വില കൂടി താരങ്ങളിലൊരാളായി ജിങ്കാന്‍ മാറുകയും ചെയ്തിരുന്നു.

രവീന്ദ്ര ജഡേജ ലോകകപ്പില്‍ കളിക്കും, പക്ഷേ അത് പ്രതീക്ഷിക്കരുത്; ടീമിനും ആരാധകര്‍ക്കും മുന്നറിയിപ്പുമായി ചോപ്ര
 

Follow Us:
Download App:
  • android
  • ios