ഫിജിയന്‍ താരം റോയ് കൃഷ്ണയും എടികെയോട് വിടപറഞ്ഞിരുന്നു. ബംഗളൂരു എഫ്‌സിയിലേക്കാണ് കൃഷ്ണ പോയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ രസകരമായ  വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം.

കൊല്‍ക്കത്ത: എടികെ മോഹന്‍ ബഗാന്‍ (ATK Mohnu Bagan) താരം സന്ദേശ് ജിങ്കാന്‍ (Sandesh Jinghan) വീണ്ടും ക്ലബ്ബ് മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈസ്റ്റ് ബംഗാള്‍, ബംഗളുരു എഫ്‌സി ടീമുകളില്‍ ഒന്നിലേക്ക് ജിംഗാന്‍ മാറുമെന്നാണ് സൂചന. ഈസ്റ്റ് ബംഗാളിനാണ് മേല്‍ക്കൈ എന്നും റിപ്പോര്‍ട്ടുണ്ട്. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 78 മത്സരങ്ങളില്‍ കളിച്ച ജിങ്കാന്‍, 2020ലെ സീസണിന് ഒടുവിലാണ് കേരള ടീം വിട്ടത്. 

കഴിഞ്ഞ ദിവസം, ഫിജിയന്‍ താരം റോയ് കൃഷ്ണയും എടികെയോട് വിടപറഞ്ഞിരുന്നു. ബംഗളൂരു എഫ്‌സിയിലേക്കാണ് കൃഷ്ണ പോയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ രസകരമായ വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം റോയ് കൃഷ്ണ കൂടി എത്തുന്നതോടെ രണ്ടാം ഐഎസ്എല്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബെംഗളുരൂ എഫ്‌സിക്ക് ഇത്തവണ ഇരട്ട എഞ്ചിന്‍ കരുത്തുള്ള മുന്നേറ്റമാകും.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വീണ്ടും തിരിച്ചടി; അത്‌ലറ്റികോ മാഡ്രിഡിനും പോര്‍ച്ചുഗീസ് താരത്തെ വേണ്ട

2019-20 സീസണില്‍ എടികെ ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ റോയ് കൃഷ്ണയായിരുന്നു ടോപ് സ്‌കോറര്‍. 2020-21 സീസണില്‍ എടികെ മോഹന്‍ ബഗാനെ ഫൈനലിലെത്തിച്ചതിലും റോയ് കൃഷ്ണയുടെ പ്രകടനം നിര്‍ണായകമായി. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിയുടെ ടോപ്‌സ്‌കോററായ ക്ലെയ്റ്റന്‍ സില്‍വ ടീം വിട്ടതോടെ റോയ് കൃഷ്ണ പകരക്കാരനാകും.

അതേസമയം, ജംഷെഡ്പൂര്‍ എഫ്‌സി താരം ഗ്രെഗ് സ്റ്റുവര്‍ട്ടിനെ മുംബൈ സിറ്റി സ്വന്തമാക്കി. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ സീസണില്‍ ജംഷെഡ്പൂരിനെ ലീഗ് ഷീല്‍ഡ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. പത്ത് ഗോളും പത്ത് അസിസ്റ്റുമാണ് കഴിഞ്ഞ സീസണില്‍ നേടിയത്.

റണ്‍കുതിപ്പ് തുടര്‍ന്ന് ബാബര്‍ അസം; ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍