അല്ലെങ്കിലും എല്ലാ തവണയും ഒരേ ടീം തന്നെ കപ്പ് അടിക്കുന്നത് ബോർ അല്ലേ? എന്ത് പറയുന്നു..? എല്ലാവർക്കും അവസരം കിട്ടുമ്പോൾ അല്ലേ കളി കാണുവാൻ രസം ഉണ്ടാകുള്ളൂ?.
തിരുവനന്തപുരം: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്‍റീന ഫൈനലിലെത്തിയതിന് പിന്നാലെ അർജന്‍റീനയുടെ മികവിന് മുന്നിൽ തന്‍റെ പ്രവചനം തെറ്റിയെന്നും, അതുകൊണ്ട് താൻ 'കണ്ടം വഴി ഓടുകയാണെന്നും വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. .. അര്‍ജന്‍റീനയെ തോല്‍പിക്കാനായി ഇനി ബ്രസീൽ, ഇംഗ്ലണ്ട്, പോർട്ടുഗീസ്, ഫ്രാൻസ് സഖ്യം, ഫാൻസുകാർ കേരളത്തിൽ ഒന്നിച്ചു നിൽക്കണംമെന്നും പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക് പോസ്റ്റ്
അർജന്‍റീനയുടെ മികവിന് മുന്നിൽ എന്‍റെ പ്രവചനം ചെറുതായി തെറ്റിയ വിവരം എല്ലാവരെയും വിഷമത്തോടെ അറിയിക്കുന്നു. അതോടെ കണ്ടം വഴി ഓടുന്നു. ടൂർണമെന്‍റ് തുടങ്ങും മുമ്പേ ഇംഗ്ലണ്ട് കപ്പ് അടിക്കും എന്നായിരുന്നു പ്രവചനം. ആന്‍റണി ഗോര്‍ഡൻജി യുടെ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നെലെത്തിയതാണ്. പക്ഷേ അർജന്‍റീനയുടെ ഫെര്‍ണാണ്ടസ്‌ജി, മാര്‍ട്ടിനെസ്‌ജി എന്നിവരുടെ ഗോളുകൾ ഇംഗ്ലണ്ടിനു പാരയായി. അങ്ങനെ കുഞ്ഞു മാർജിനിൽ (2-1) തോറ്റു പോയി. യഥാർത്ഥത്തിൽ കളി നമ്മുടേതായിരുന്നു, പക്ഷേ ഭാഗ്യം മാത്രം അർജന്‍റീനക്കു ഒപ്പം കൂട്ടു കൂടി.
അല്ലെങ്കിലും എല്ലാ തവണയും ഒരേ ടീം തന്നെ കപ്പ് അടിക്കുന്നത് ബോർ അല്ലേ? എന്ത് പറയുന്നു..? എല്ലാവർക്കും അവസരം കിട്ടുമ്പോൾ അല്ലേ കളി കാണുവാൻ രസം ഉണ്ടാകുള്ളൂ?. ഇത് എങ്ങനെ പോയാലും അർജന്‍റീന.. കഷ്ടം. ഇംഗ്ലണ്ട് ടീം കപ്പ് കണ്ടു കൂടെ കൂടിയവർ അല്ല. ചുമ്മാ ഒരു രസത്തിനു കളിക്കുന്നു. വേൾഡ് കപ്പിൽ ഒന്നും ഒരു കഥയുമില്ല. ആ വേൾഡ് കപ്പിന്‍റെ ഫാഷൻ, ഡിസൈൻ ഒന്നും പോരാ. ഗോൾഡൻ ബൂട്ട് ഒന്നും കിട്ടിയിട്ട് ഒരു കാര്യവുമില്ല. മഴ കാലത്തു പോലും അത് ഉപയോഗിക്കുവാൻ ആകില്ല.എന്തിനു സ്വർണത്തിന്ന് ഈയ്യിടെയായി വില കുറയുന്നു. പഴയ മാർക്കറ്റ് ഇല്ല. അങ്ങനെ നോക്കുമ്പോൾ ഗോൾഡൻ ബൂട്ട് തൂക്കി വിറ്റാലും വലിയ പൈസയൊന്നും കിട്ടാനില്ല. ഇതുപോലെയുള്ള തോൽവികളാണ് വലിയ ടീമുകളെ വാർത്തെടുക്കുന്നത്, ഇംഗ്ലണ്ട് ടീമും ഇനി വലിയ ടീമാകാൻ പോവുകയാണെന്നർത്ഥം.
വാൽ കഷ്ണം: ഇനി BEPF സഖ്യം നിലവിൽ വരണം. ബ്രസീൽ, ഇംഗ്ലണ്ട്, പോർട്ടുഗീസ്, ഫ്രാൻസ് സഖ്യം, ഫാൻസുകാർ കേരളത്തിൽ ഒന്നിച്ചു നിൽക്കണം. ഞാൻ ഇനി ഫൈനല്‍ പ്രവചനത്തിന് ഇല്ല, മതിയായി. വയറു നിറഞ്ഞു. അല്ലെങ്കിലും ഇവരിൽ ആരു ജയിച്ചാലും നമ്മുക്ക് എന്ത്.
