ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ് ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സൗദി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൺസോർഷ്യം പിന്മാറി. പ്രീമിയർ ലീഗ് അധികൃതർ നടപടികൾ എടുക്കാൻ വൈകിയതും കൊവിഡ് പ്രതിസന്ധിയും ആണ് കാരണമെന്നാണ് വിലയിരുത്തൽ. 300 മില്യണ്‍ പൗണ്ടിന്‍റെ കരാറിനാണ് സൗദി കണ്‍സോര്‍ഷ്യം ശ്രമിച്ചിരുന്നത്. 

ന്യൂ കാസിലിനെ ഏറ്റെടുക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ജനുവരിയില്‍ സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത് സംബന്ധിച്ചുള്ള പേപ്പറുകള്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ക്ക് കണ്‍സോഷ്യം കൈമാറിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പ്രീമിയർ ലീഗ് അധികൃതര്‍ മെല്ലെപ്പോക്ക് തുടരുകയായിരുന്നു. 

കൊവിഡ് തിരിച്ചടികളില്‍ പതറാതെ റയല്‍; പണത്തിളക്കത്തിലും ചാമ്പ്യന്‍മാര്‍

കളി പഠിപ്പിക്കാന്‍ മധ്യനിരയിലെ ആശാന്‍; പിര്‍ലോ യുവന്‍റസിലേക്ക്

സിറ്റി-റയല്‍ സൂപ്പര്‍ പോര്; ആരാധകര്‍ കാത്തിരുന്ന വിവരങ്ങള്‍ പുറത്ത്; റയലിന് ആശ്വാസം