ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍വര്‍ഷത്തോടെ യുവന്‍റസിന്‍റെ മുന്നേറ്റം. ലെച്ചെയെ മറുപടിയില്ലാത്ത നാല് ഗോളിന് യുവന്‍റസ് തകര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 

പൗലോ ഡിബാല(53), സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(62), ഗോൺസാലോ ഹിഗ്വെയിന്‍(83), മത്യാസ് ഡി ലിറ്റ്(85) എന്നിവരാണ് ഗോള്‍ നേടിയത്. ലെച്ചെയുടെ ഫാബിയോ 31-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

Read more: പറയാന്‍ വാക്കുകളില്ല; ലിവര്‍പൂളിന്റെ കിരീടനേട്ടത്തില്‍ വിതുമ്പിക്കൊണ്ട് യൂര്‍ഗന്‍ ക്ലോപ്പ്- വീഡിയോ

ലീഗില്‍ ഒന്നാമതുള്ള യുവന്‍റസിന് ഏഴ് പോയിന്‍റിന്‍റെ ലീഡുണ്ട്. 28 മത്സരങ്ങളില്‍ 69 പോയിന്‍റാണ് യുവന്‍റസിനുള്ളത്. 62 പോയിന്‍റുമായി ലാസിയോയാണ് രണ്ടാമത്. 25 പോയിന്‍റ് മാത്രമുള്ള ലെച്ചെ പതിനെട്ടാം സ്ഥാനക്കാരാണ്. 

Read more: കാത്തിരിപ്പിന് വിരാമം; പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്