മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും അഭിനന്ദനമറിയിച്ചിരുന്നു.
മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ടാഗ് ചെയ്തിട്ട ട്വീറ്റിന്‍റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഏഷ്യാകപ്പ് ക്വാളിഫെയറില്‍ ഗംഭീര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും അഭിനന്ദനമറിയിച്ചിരുന്നു.
‘2023 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനത്തോടെ കപ്പിന് യോഗ്യത നേടിയിരിക്കുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ മികച്ച ടീം സ്പിരിറ്റാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇത്രയും നല്ല പ്രകടനം കാഴ്ചവെക്കാന്‍ ഫുട്‌ബോളിന്റെ മക്കയെക്കാള്‍ മികച്ച സ്ഥലം വേറെയില്ല. ഒപ്പം ആരാധകരുടെ മികച്ച പിന്തുണയുമുണ്ടായിരുന്നു,’ ഗാംഗുലി ട്വീറ്റ് ചെയ്തു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.
എന്നാല്‍ അവിടെ ഒരു പിഴവ് പറ്റി. ടാഗ് ചെയ്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പകരം മറ്റേതോ സുനില്‍ ഛേത്രിയെ സൗരവ് ഗാംഗുലി ട്വിറ്ററില്‍ ടാഗ് ചെയ്തു. ഇതോടെ സംഭവം കൈവിട്ടുപോയി. ഗാംഗുലി ടാഗ് ചെയ്തത് നേപ്പാളിലെ ഒരു സുനില്‍ ഛേത്രിയെയാണ്. അയാള്‍ ഗാംഗുലിക്ക് പറ്റിയ അബന്ധം മനസിലായതോടെ സംഭവം കൈവിട്ടുപോയി.
ഇതോ അബന്ധം മനസിലായ സൗരവ് ഗാംഗുലി ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിനകം സംഭവം ട്വിറ്ററില്‍ ഒരു വിധം കായിക പ്രേമികള്‍ എല്ലാം മനസിലാക്കി. ഇതോടെ ബിസിസിഐ പ്രസിഡന്‍റിനെതിരെ ട്രോളും മറ്റും ട്വിറ്ററില്‍ നിറഞ്ഞു.
അതേ സമയം ഹോങ്കോങിനെ തകര്‍ത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഏഷ്യന്‍ കപ്പിലേക്ക് ആധികാരികമായി യോഗ്യത നേടിയത്. നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ എതിരാളികളെ തകര്‍ത്തത്. ഇതോ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.
ഏഷ്യന്‍ കപ്പ് യോഗ്യത: ഹോങ്കോംഗിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍
