Asianet News MalayalamAsianet News Malayalam

ലിയോണല്‍ മെസിക്കൊപ്പമെത്താന്‍ സുനില്‍ ഛേത്രിക്ക് വേണ്ടത് രണ്ട് ഗോള്‍ മാത്രം; നിലവില്‍ പുഷ്‌കാസിനൊപ്പം

എഷ്യന്‍ കപ്പിലെ ഛേത്രിയുടെ ഓരോ ഗോളും പരിചയസമ്പത്തും ക്ലാസും വ്യക്തമാക്കുന്നതായിരുന്നു. ഹംഗേറിയന്‍ ഇതിഹാസം ഫെറങ്ക് പുഷ്‌കാസിനൊപ്പം നാലാം സ്ഥാനം പങ്കിടുകയാണിപ്പോള്‍ ഛേത്രി.

Sunil Chhetri need two more goals to share milestone with Lionel Messi
Author
Kolkata, First Published Jun 16, 2022, 3:31 PM IST

കൊല്‍ക്കത്ത: അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ലിയോണല്‍ മെസിക്ക് (Lionel Messi) അടുത്തെത്തി സുനില്‍ ഛേത്രി (Sunil Chhetri). മെസിയെക്കാള്‍ രണ്ടുഗോള്‍ മാത്രം പിന്നിലാണ് ഇന്ത്യന്‍ നായകന്‍. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ (Asian Cup Qualifier) യോഗ്യതാ റൗണ്ടിലെ മൂന്ന് കളിയില്‍ ഇന്ത്യന്‍ നായകന്‍ നേടിയത് നാലുഗോള്‍. മുപ്പത്തിയേഴാം വയസിലും ഇന്ത്യന്‍ മുന്നേറ്റതിന്റെ പ്രതീക്ഷയായ ഛേത്രിയുടെ പേരിനൊപ്പമുള്ളത് 84 ഗോളുകള്‍.

എഷ്യന്‍ കപ്പിലെ ഛേത്രിയുടെ ഓരോ ഗോളും പരിചയസമ്പത്തും ക്ലാസും വ്യക്തമാക്കുന്നതായിരുന്നു. ഹംഗേറിയന്‍ ഇതിഹാസം ഫെറങ്ക് പുഷ്‌കാസിനൊപ്പം നാലാം സ്ഥാനം പങ്കിടുകയാണിപ്പോള്‍ ഛേത്രി. തൊട്ടുമുന്നിലുള്ള അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി നേടിയത് 86 ഗോളുകളാണ്. 117 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാംസ്ഥാനത്ത്. 

ഐഎസ്എല്‍ ഒരുക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ താരത്തെ ടീമിലെത്തിച്ചു

2005ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഛേത്രിയുടെ ആദ്യഗോള്‍ പാകിസ്ഥാനെതിരെ ആയിരുന്നു. ഐ എസ് എഎല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരമായ ഛേത്രി മോഹന്‍ ബഗാന്‍, ജെസിടി, ഈസ്റ്റ് ബംഗാള്‍, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബുകള്‍ക്ക് കളിച്ചിട്ടുണ്ട്. 

നിലവില്‍ ബെംഗളൂരു എഫ് സിയുടെ നായകന്‍. പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിംഗ്, മേജര്‍ ലീഗ് സോക്കര്‍ ടീമായ കന്‍സാസ് സിറ്റി വിസാര്‍ഡ്‌സിനും ഛേത്രി കളിച്ചിട്ടുണ്ട്.

അയലന്‍ഡിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലില്ല; നിരാശ രണ്ട് വാക്കില്‍ പ്രകടമാക്കി രാഹുല്‍ തെവാട്ടിയ

ഛേത്രിയുടെ മികവില്‍ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. ആദ്യ രണ്ട് മത്സരം ജയിച്ചതോടെ തന്നെ ഇന്ത്യ യോഗ്യത ഉറപ്പാക്കിയിരുന്നു. എങ്കിലും അവസാന മത്സരത്തില്‍ ഹോങ്കംഗിനെ ആധികാരികമായ തോല്‍പ്പിച്ച് ഇന്ത്യ യോഗ്യത ഉറപ്പാക്കി. 

എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ തുടര്‍ച്ചയായി രണ്ട് തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്.

Follow Us:
Download App:
  • android
  • ios