അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി രണ്ടേ ഒന്നേ എന്നായി

ആന്‍ഫീല്‍ഡ്: രണ്ടാംപാദ മത്സരത്തിൽ തോറ്റിട്ടും മുൻ ചാമ്പ്യന്മാരായ ലിവർപൂൾ (Liverpool FC) യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UEFA Champions League) ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആൻഫീൽഡിൽ (Anfield) നടന്ന മത്സരത്തിൽ ഇന്‍റർ മിലാൻ (Inter Milan) എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ പുറത്തായി.

ആദ്യപാദത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി 2-1 എന്നായി. 62-ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്‍ർമിലാന്‍റെ ഏക ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്‍റർ മിലാന് തിരിച്ചടി ആയി. 

Scroll to load tweet…

ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ സാൾസ്ബർഗിനെ ഗോൾ മഴയിൽ മുക്കി ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. അഗ്രിഗേറ്റ് സ്കോറിൽ 8-2ന്‍റെ വിജയം ബയേൺ സ്വന്തമാക്കി. ആദ്യ 23 മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ച ലെവൻഡോസ്‌കി ആണ് ബയേൺ ജയത്തിൽ നിർണായകമായത്. മുള്ളർ രണ്ടു ഗോളും ഗ്നാബറി, സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി. 

Scroll to load tweet…

ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ കുംബ്ലെയെ മറികടക്കും; വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം