പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ ജയം. പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് 23-ാം മിനുറ്റില്‍ തുടക്കമിട്ടു. 87-ാം മിനുറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോഡിലൂടെയായിരുന്നു രണ്ടാം ഗോള്‍. മാര്‍ഷ്യാലിന്‍റെ ഓണ്‍‌ഗോള്‍ മാത്രമാണ് പിഎസ്‌ജിക്ക് പേരിലാക്കാനായത്. 

മറ്റൊരു മത്സരത്തിൽ ബാഴ്‌സലോണ, ഫെറൻസ്‍വെറോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. 27ആം മിനുറ്റിൽ മെസിയാണ് ബാഴ്സയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. അന്‍സു ഫാറ്റി(42), കുടീഞ്ഞോ(52), പെഡ്രി)82), ഡെംബലേ(89) എന്നിവരാണ് ബാഴ്‌സക്കായി വല ചലിപ്പിച്ച മറ്റ് താരങ്ങള്‍. 68-ാം മിനുറ്റില്‍ പിക്വേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

മറ്റൊരു മത്സരത്തിൽ യുവന്റസ് ഡൈനാമോ കീവിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ചു. മോറാട്ടയാണ് രണ്ട് ഗോളുകളും നേടിയത്. അതേസമയം ചെൽസി- സെവിയ പോരാട്ടം സമനിലയിൽ പിരിഞ്ഞു. 

പുരാന്‍ പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്