Asianet News MalayalamAsianet News Malayalam

കടംവീട്ടുമോ ടോട്ടനം; അതോ യുവരക്തങ്ങള്‍ കലാശപ്പോരിനോ; ഇന്നറിയാം

യോഹാൻ ക്രൈഫ് അറീനയിൽ ഒരുഗോൾ ലീഡുമായി അയാക്‌സ് ഇറങ്ങുന്നത്. പിന്നിട്ടുനിൽക്കുകയാണെങ്കിലും ഫൈനൽ സ്വപ്നം സാധ്യമാക്കുമെന്ന ഉറപ്പുമായി മൗറിസിയോ പൊച്ചെറ്റീനോയുടെ ടോട്ടനം.

UEFA Champions League  Ajax vs Tottenham Preview
Author
Ajax, First Published May 8, 2019, 8:43 AM IST

അയാക്‌സ്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവര്‍പൂളിന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. അയാക്‌സ് രണ്ടാംപാദ സെമിയിൽ ടോട്ടനത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് അയാക്‌സിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

UEFA Champions League  Ajax vs Tottenham Preview

യോഹാൻ ക്രൈഫ് അറീനയിൽ ഒരുഗോൾ ലീഡുമായി അയാക്‌സ് ഇറങ്ങുന്നു. പിന്നിട്ടുനിൽക്കുകയാണെങ്കിലും ഫൈനൽ സ്വപ്നം സാധ്യമാക്കുമെന്ന ഉറപ്പുമായി മൗറിസിയോ പൊച്ചെറ്റീനോയുടെ ടോട്ടനം. 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിന് അരികെയാണ് അയാക്‌സിന്‍റെ യുവനിര. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ യുവനിര യൂറോപ്യൻ ഫുട്ബോളിലെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. 

UEFA Champions League  Ajax vs Tottenham Preview

യോഹാൻ ക്രൈഫിന്‍റെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെങ്കീ ഡി ജോംഗ്, മത്യാസ് ഡീ ലിഗ്റ്റ്, ഡോണീ വാൻ ഡി ബീക് തുടങ്ങിയവരിലാണ് അയാക്‌സിന്‍റെ പ്രതീക്ഷ. പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്. പ്ലേ മേക്കർ സോൻ ഹ്യൂംഗ് മിൻ വിലക്ക് മാറിയെത്തുന്നത് ടോട്ടനത്തിന് കരുത്താവും. ക്യാപ്റ്റൻ ഹാരി കെയ്ന്‍റെ പരുക്ക് മാറാത്തതിനാൽ ഡെലെ അലി, ക്രിസ്റ്റ്യൻ എറിക്സൻ എന്നിവരായിരിക്കും മുന്നേറ്റനിരയിൽ.

Follow Us:
Download App:
  • android
  • ios