34-ാം മിനിറ്റില്‍ മുള്ളര്‍, 43-ാം മിനുറ്റില്‍ ലെറോസ് സാനെ, 62-ാം മിനുറ്റില്‍ മുസിയാല എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ബയേണും ബെന്‍ഫിക്കയുമാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് നോക്കൗട്ടിലേക്ക് മുന്നേറിയത് മൂന്നാം സ്ഥാനത്തായ ബാഴ്‌സലോണ ഇനി യൂറോപ്പ ലീഗില്‍ കളിക്കും.

മ്യൂണിക്ക്: ബയേണ്‍ മ്യൂണിച്ചിനോട് (Bayern Munich) തോറ്റ് ബാഴ്‌സലോണ (Barcelona) യൂവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാവിയും സംഘവും തോല്‍വി ഏറ്റുവാങ്ങിയത്. 34-ാം മിനിറ്റില്‍ മുള്ളര്‍, 43-ാം മിനുറ്റില്‍ ലെറോസ് സാനെ, 62-ാം മിനുറ്റില്‍ മുസിയാല എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ബയേണും ബെന്‍ഫിക്കയുമാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് നോക്കൗട്ടിലേക്ക് മുന്നേറിയത് മൂന്നാം സ്ഥാനത്തായ ബാഴ്‌സലോണ ഇനി യൂറോപ്പ ലീഗില്‍ കളിക്കും.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില വഴങ്ങി. ഓള്‍ഡ് ട്രാഫഡില്‍ നടന്ന ഗ്രൂപ്പിലെ അവസ മത്സരത്തില്‍ യങ് ബോയ്‌സാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. ഒമ്പതാം മിനുറ്റില്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് ആണ് മുന്നിലെത്തിയത്. പിന്നീട് ലീഡ് ഉയര്‍ത്താന്‍ യുണൈറ്റഡ് ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ല. അതിനിടെ ആദ്യപകുതിയുടെ അവസാനത്തില്‍ ഫാബിയാന്‍ റീദര്‍ യങ് ബോയ്‌സിനെ ഒപ്പമെത്തിച്ചു. കളി സമനിലയില്‍ ആയെങ്കിലും ഗ്രൂപ്പ് ജേതാക്കളായാണ് യുണൈറ്റഡ് നോക്കൗട്ടിലെത്തിയത്. 

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെല്‍സിക്ക് സമനില കുരുക്ക്. ആറ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ റഷ്യന്‍ ക്ലബ് സെനിതാണ് ചെല്‍സിയെ തളച്ചത്. രണ്ടാം മിനുറ്റില്‍ തിമോ വെര്‍ണറിലൂടെ ചെല്‍സി മുന്നിലെത്തി. ആദ്യപകുതി അവസാനിക്കാന്‍ ബാക്കി നില്‍ക്കെ ക്ലൗഡിഞ്ഞോയുടെ സെനിത ഒപ്പമെത്തി. ആദ്യപകുതി അവസാനിക്കും മുന്‍പ് സെനിത്ത് ലീഡ് ഉയര്‍ത്തി. സര്‍ദാര്‍ അസ്മൗത്ത് ആയിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയില്‍ ലുക്കാക്കുവിലൂടെ ചെല്‍സി ഒപ്പമെത്തി.

എണ്‍പത്തി അഞ്ചാം മിനുറ്റില്‍ വീണ്ടും വെര്‍ണര്‍ വലകുലുക്കിയതോടെ, ചെല്‍സി വിജയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മഗോമദ് ഓസ്‌ടോയാവ് സെനിത്തിന് സമനില സമ്മാനിച്ചു ചെല്‍സി ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ചില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവന്റസ് നോക്കൗട്ടിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാല്‍മോയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോല്‍പിച്ചത്. പതിനെട്ടാം മിനുറ്റില്‍ മോയീസെ കീന്‍ ആണ് വിജയഗോള്‍ നേടിയത്.