ലിസ്‌ബണ്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റ‍ർ സിറ്റി പുറത്ത്. സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ലിയോൺ സെമി ഫൈനലിൽ കടന്നു. മൂസ ഡെംബലേയുടെ ഇരട്ടഗോൾ കരുത്തിലാണ് ലിയോണിന്റെ മുന്നേറ്റം. 

24-ാം മിനുറ്റില്‍ കോര്‍നെറ്റിന്‍റെ ഗോളില്‍ ലിയോണ്‍ മുന്നിലെത്തി. 69-ാം മിനുറ്റില്‍ കെവിന്‍ ഡിബ്രുയിന്‍ സിറ്റിക്കായി ഗോള്‍ മടക്കി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഡെംബലേ 79, 87 മിനുറ്റുകളില്‍ വല ചലിപ്പിച്ച് സിറ്റിയുടെ കഥ കഴിക്കുകയായിരുന്നു. 

ലിയോൺ സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ആദ്യ സെമിയിൽ പിഎസ്‌ജിക്ക് ലൈപ്സിഷാണ് എതിരാളികൾ.

നാണക്കേട്, തല കുനിച്ച് മെസിയും സംഘവും; ബയേണ്‍ ബാഴ്‌സയ്ക്ക് കൊടുത്തത് എട്ടിന്റെ പണി

15 വര്‍ഷത്തിനിടെ ആദ്യം; മെസ്സി-റൊണാള്‍ഡോ യുഗം അവസാനിക്കുന്നോ