ജർമനി അവസാന കളിയിൽ ഹംഗറിയെ തോൽപിച്ചാൽ ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിൽ തോൽക്കുന്നവർ പുറത്താവും

മ്യൂണിക്ക്: യൂറോ കപ്പില്‍ മരണഗ്രൂപ്പായ എഫില്‍ അവസാന മത്സരം എല്ലാ ടീമുകൾക്കും നിർണായകമായി. രണ്ട് കളിയിൽ നാല് പോയിന്‍റുള്ള ഫ്രാൻസാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്‍റ് വീതമുള്ള ജർമനിയും പോ‍ർച്ചുഗലും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിന്‍റുള്ള ഹംഗറി അവസാന സ്ഥാനത്തുമാണ്. ഫ്രാൻസിന് അവസാന മത്സരത്തിൽ പോർച്ചുഗലും ജർമനിക്ക് ഹംഗറിയുമാണ് എതിരാളികൾ. 

ജർമനി അവസാന കളിയിൽ ഹംഗറിയെ തോൽപിച്ചാൽ ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിൽ തോൽക്കുന്നവർ പുറത്താവും.

ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജര്‍മനിയോട് നിലവിലെ ചാമ്പ്യൻമാരായ പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങി. പോർച്ചുഗലിനെ രണ്ടിനെതിരെ നാല് ഗോളിനാണ് ജര്‍മന്‍ സംഘം തോൽപിച്ചത്. റൂബൻ ഡിയാസും റാഫേൽ ഗുറെയ്‌റോയും നാല് മിനുറ്റിനിടെ രണ്ട് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. ഹാവെർ‌ട്‌സും ഗോസെൻസും ജര്‍മനിയുടെ പട്ടിക പൂര്‍ത്തിയാക്കി. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയും ജോട്ടയും ഓരോ ഗോള്‍ കണ്ടെത്തി. 

മറ്റൊരു മത്സരത്തില്‍ ഫ്രാൻസിനെ ഹംഗറി സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഒന്നാം പകുതി തീരുന്നതിന് തൊട്ടുമുൻപ് അറ്റില ഫിയോളയിലൂടെ ഫ്രാൻസാണ് ആദ്യം വലകുലുക്കിയത്. അന്‍റോയിന്‍ ഗ്രീസ്‌മാന്‍ 66-ാം മിനുറ്റില്‍ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: ജീവന്‍മരണ പോരിന് സ്വിറ്റ്‌സര്‍ലന്‍ഡ്, മുഖം രക്ഷിക്കാന്‍ തുര്‍ക്കി

യൂറോ കപ്പ്: ജൈത്രയാത്ര തുടരാന്‍ അസൂറികള്‍, എതിരാളികള്‍ വെയ്‌ല്‍സ്

മൊറേനൊ പെനാല്‍റ്റി തുലച്ചു; സ്‌പെയ്‌നിന് പോളണ്ടിന്റെ സമനിലപ്പൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona