നേഷൻസ് ലീഗിൽ സ്പെയിനിന് വീണ്ടും സമനില നേരിട്ടു. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ഇരുവരും രണ്ട് ഗോൾ വീതം നേടി

ലിസ്‌ബണ്‍: യുവേഫ നാഷൻസ് ലീഗിൽ(UEFA Nations League) സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗലിന്(Portugal vs Switzerland) എതിരില്ലാത്ത നാല് ഗോളുകളുടെ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ(Cristiano Ronaldo) ഇരട്ട ഗോൾ കരുത്തിലാണ് പറങ്കിപ്പട സ്വിറ്റ്സർ‍ലൻഡിനെ തകർത്തത്. ഇതോടെ പോർച്ചുഗലിനായുള്ള റൊണാൾഡോയുള്ള ഗോളുകളുടെ എണ്ണം 118 ആയി. 

നേഷൻസ് ലീഗിൽ സ്പെയിന്‍ വീണ്ടും സമനില നേരിട്ടു. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ഇരുവരും രണ്ട് ഗോൾ വീതം നേടി. ഗവി, ഇനിയോ മാർട്ടിനസ് എന്നിവരാണ് സ്പെയിന് വേണ്ടി ഗോൾ നേടിയത്. നിലവിൽ പോർച്ചുഗലും സ്വിറ്റ്സർലൻഡും അടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് സ്പെയിൻ. അതേസമയം സ്പെയിനിനായി അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇന്നത്തെ ഗോളോടെ ഗവി സ്വന്തമാക്കി. ബാഴ്സ സഹതാരം അൻസു ഫതിയുടെ റെക്കോ‍ർഡാണ് ഗവി മറികടന്നത്. ഗോൾ നേടുമ്പോൾ 17 വയസും 304 ദിവസവുമാണ് ഗവിയുടെ പ്രായം. 

Scroll to load tweet…

മറ്റൊരു മത്സരത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവെ തോൽപ്പിച്ചു. എർലിംഗ് ഹാലൻഡിന്‍റെ രണ്ട് ഗോൾ കരുത്തിലാണ് നോർവെയുടെ ജയം. ആന്തണി ഇലോംഗയാണ് സ്വീഡന്‍റെ ഏക ഗോൾ നേടിയത്. പൂളിൽ ഒരു വിജയവും ഒരു തോൽവിയുമായി സ്വീഡൻ മൂന്നാമതും രണ്ട് ജയങ്ങളുമായി നോർവെ ഒന്നാമതുമാണ്.

Scroll to load tweet…

Lionel Messi : അഞ്ചിന്‍റെ മൊഞ്ചില്‍ മെസി, റെക്കോര്‍ഡ്; എസ്റ്റോണിയക്കെതിരെ കൂറ്റന്‍ ജയവുമായി അര്‍ജന്‍റീന