പാരിസ്: യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ വമ്പൻ പോരാട്ടങ്ങൾ. ഇറ്റലി, സ്‌പെയിനെയും ബെൽജിയം ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയും നേരിടും. ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ ഇറ്റലി എ സി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻ‌സിറോയിലാണ് സ്‌പെയിനെ നേരിടുക. 

ഒക്ടോബർ ഏഴിന് ടൂറിനിലെ യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് ബെൽജിയം-ഫ്രാൻസ് രണ്ടാം സെമി നടക്കുക. ഫൈനലും ലൂസേഴ്‌സ് ഫൈനലും ഒക്ടോബർ പത്തിനാണ്. ഫൈനലും സാൻസിറോയിലാണ് നടക്കുക.

'ചങ്കല്ല, ചങ്കിടിപ്പല്ല...അതുക്കും മേലെ'; കോഴിക്കോട്ടൊരു കട്ട മറഡോണ ആരാധകന്‍

ഐഎസ്എല്ലില്‍ ദക്ഷിണേന്ത്യന്‍ പോര്; സമനിലക്കുരുക്ക് പൊളിക്കാന്‍ ബെംഗളൂരുവും ചെന്നൈയിനും