Asianet News MalayalamAsianet News Malayalam

മണല്‍പ്പരപ്പില്‍ അത്ഭുതം തുടരാന്‍ നീലപ്പട; ഇന്ന് യുഎഇയ്‌ക്കെതിരെ, ടീമില്‍ സര്‍പ്രൈസ് തുടരും

യുവനിരയെ പരീക്ഷിക്കുന്ന കോച്ച് ഇഗോർ സ്റ്റിമാക്ക് ഒമാനെതിരെ മലയാളിതാരം മഷൂർ ഷെരീഫ് ഉൾപ്പെടെ 10 താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. 

United Arab Emirates vs India Football Friendly Preview
Author
Dubai - United Arab Emirates, First Published Mar 29, 2021, 10:53 AM IST

ദുബായ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക.

ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ വീണ്ടും ബൂട്ടണിയുന്നത്. സെൽഫ് ഗോൾ വഴങ്ങിയിട്ടും മൻവീ‍ർ സിംഗിന്റെ ഗോളിലൂടെയാണ് ഒമാനെതിരെ ഇന്ത്യ സമനില പിടിച്ചെടുത്തത്. യുവനിരയെ പരീക്ഷിക്കുന്ന കോച്ച് ഇഗോർ സ്റ്റിമാക്ക് ഒമാനെതിരെ മലയാളിതാരം മഷൂർ ഷെരീഫ് ഉൾപ്പെടെ 10 താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. 

ഫിഫ റാങ്കിംഗിൽ യുഎഇ 74ഉം ഇന്ത്യ 104ഉം സ്ഥാനങ്ങളിലാണ്. മുപ്പത് റാങ്ക് മുന്നിലുള്ള യുഎഇക്കെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയുടെ വെല്ലുവിളി കൂടുമെങ്കിലും പരീക്ഷണം തുടരുമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഒമാനെതിരെ ക്യാപ്റ്റനായിരുന്ന സന്ദേശ് ജിംഗാന് വിശ്രമം നൽകും. അമരീന്ദർ സിംഗിന് പകരം ഗോൾവലയത്തിന് മുന്നിലെത്തുന്ന ഗുർപ്രീത് സിംഗ് സന്ധുവാകും ഇന്ത്യയെ നയിക്കുക. 

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട്: അട്ടിമറികളില്ല, കരുത്തുകാട്ടി വമ്പന്‍മാന്‍

ബാക്കി പുതുമുഖങ്ങളും ഇന്ന് ഇന്ത്യൻ ജഴ്സിയിൽ കളത്തിലെത്തും. 2019ലെ ഏഷ്യൻ കപ്പിൽ സെമിയിലെത്തിയ യുഎഇയും ഇന്ത്യയും പതിനാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ മൂന്നിലും യുഎഇ ഒൻപതിലും ജയിച്ചു. രണ്ട് കളി സമനിലയിൽ അവസാനിച്ചു. ജൂണിലെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്.

സൗഹൃദ മത്സരം, മന്‍വീറും അമ്രീന്ദറും കാത്തു; ഒമാനെതിരെ ഇന്ത്യക്ക് വീരോചിത സമനില

Follow Us:
Download App:
  • android
  • ios