മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ആരാധകരുടെയും ക്ലബിന്‍റെയും അനുമോദനം. മാഞ്ചസ്റ്ററിൽ നടന്ന വിജയാഘോഷത്തിൽ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്ബോളിലെ മൂന്ന് കിരീടവും നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ആരാധകരുടെയും ക്ലബിന്‍റെയും അനുമോദനം. മാഞ്ചസ്റ്ററിൽ നടന്ന വിജയാഘോഷത്തിൽ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു. തുറന്ന ബസിൽ താരങ്ങൾ നഗരപ്രദക്ഷിണം നടത്തി. പ്രീമിയർ ലീഗ്, ലീഗ് കപ്പ്, എഫ് എ കപ്പ് കിരീടങ്ങളാണ് സിറ്റി ഇത്തവണ നേടിയത്.

ഒറ്റ സീസണിൽ മൂന്ന് കിരീടവും നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാകി. ഈ സീസണോടെ ടീം വിടുന്ന ക്യാപ്റ്റൻ വിൻസന്‍റ് കോംപനിയടക്കമുള്ള
എല്ലാ താരങ്ങളും വിജയാഘോഷത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാംയൂട്യൂബ് അക്കൌ |
