2-0ത്തിന് നിന്ന ശേഷമാണ് ഉഡിനീസെ സമനില പിടിച്ചത്. പൗളോ ഡിബാല, ജുവാന്‍ ക്വാര്‍ഡാഡോ എന്നിവരുടെ ഗോളിലാണ് യുവന്റസ് മുന്നിലെത്തിയത്.

ടൂറിന്‍: സീരി എയില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുവന്റസിന് സമനിലയോടെ പിരിയേണ്ടി വന്നു. ഉഡിനീസെ 2-2നാണ് യുവന്റസിനെ സമനിലയില്‍ തളിച്ചത്. 2-0ത്തി നിന്ന ശേഷമാണ് ഉഡിനീസെ സമനില പിടിച്ചത്. പൗളോ ഡിബാല, ജുവാന്‍ ക്വാര്‍ഡാഡോ എന്നിവരുടെ ഗോളിലാണ് യുവന്റസ് മുന്നിലെത്തിയത്. റോബര്‍ട്ടോ പെരേര, ജെറാര്‍ഡ് ഡിലോപ്യൂ എന്നിവരാണ് ഉഡിനീസെയുടെ ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലായിരുന്നു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 59-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ പകരക്കാരനായിട്ടാണ് ക്രിസ്റ്റ്യാനോ എത്തുന്നത്. 63-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരത്തിന് ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള അവസരവും ലഭിച്ചു. എന്നാല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി. ഇതിനിടെ ഉഡിനിസെ ഒപ്പമെത്തുകയും ചെയ്തു.

മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ ഹെഡ്ഡറിലൂടെ ഗോള്‍ നേടി ആഘോഷം തുടങ്ങി. യുവന്റസ് ജയമുറപ്പിച്ചെന്ന രീതിയിലായി ആഘോഷം. ക്രിസ്റ്റിയാനോ ജേഴ്‌സിയൂരി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. എന്നാല്‍ വാര്‍ ചതിച്ചു. അര്‍ഹിച്ച ജയം യുവന്റസിന് നിഷേധിച്ചു. ജേഴ്‌സി അഴിച്ച് ഗോള്‍ ആഘോഷം നടത്തിയതിന് ക്രിസ്റ്റിയാനോയ്ക്ക് മഞ്ഞക്കാര്‍ഡും. വീഡിയോ കാണാം...

YouTube video playerYouTube video player

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ ആരാധകരുടെ ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മറ്റു ചിലര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട. ചില ട്വീറ്റുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…