ബര്‍ലിന്‍: ബുണ്ടസ്‌ലിഗയില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പന്തുരണ്ടപ്പോള്‍ ഹെര്‍ത്ത ബെര്‍ലിന്‍, വോള്‍ഫ്‌സ്ബര്‍ഗ്, മോഞ്ചന്‍ഗ്ലാഡ്ബാഷ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമുകള്‍ക്ക് ജയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. മുന്നൂറോളം പേര്‍ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

ഗവാസ്‌കറിന്റെ ഇന്ത്യ- പാക് ഇലവന്‍; ഇന്ത്യയില്‍ നിന്ന് ആറ് താരങ്ങള്‍

ടീമുകള്‍ ഗോള്‍ നേടിയപ്പോല്‍ സാമൂഹിക അകലം പാലിച്ചാണ് ആഘോഷിച്ചതെന്നുള്ളത് ശ്രദ്ധേയമായി. 26 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റോടെ ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്തും 52 പോയിന്റോടെ മോഞ്ചന്‍ഗ്ലാഡ്ബാഷ് മൂന്നാം സ്ഥാനത്തുമാണ്. 25 മത്സരങ്ങളില്‍ 55 പോയിന്റുമായി ഒന്നമതുള്ള ബയേണ്‍ മ്യൂനിച്ചിന് അടുത്ത മത്സരം ജയിക്കാനായില്ലെങ്കില്‍ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ചാകും. 

ഡോര്‍ട്ടമുണ്ടിന്റെ ഹോംഗ്രൗണ്ടായ സിഗ്‌നല്‍ ഇഡുന പാര്‍ക്കില്‍ ഇര്‍ലിംഗ് ഹാലന്‍ഡാണ് ഇടവേളയ്ക്ക് ശേഷം ആദ്യ ഗോള്‍ നേടിയത്. 29ാം മിനിറ്റില്‍ ഹാലന്‍ഡ് ഗോള്‍ നേടി. കളിക്കാര്‍ ഓടിയെത്തി സാമൂഹിക അകലം പാലിച്ചു കൊണ്ട് ഗോള്‍ ആഹ്ലാദം പ്രകടിപ്പിച്ച് മടങ്ങി. മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും ടീം ഒഫിഷ്യലുകളും സംഘാടകരുമായി ഏതാനും പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

അവരെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട; ധോണിയുടെ വിരമിക്കലിനെ കുറിച്ച് മുന്‍ ഓസീസ് താരം

പകരക്കാരുടെ നിരയില്‍ ഇരിക്കുന്നവരെല്ലാം രണ്ട് കസേരക്കപ്പുറത്തായി സാമൂഹിക അകലം പാലിച്ചിരുന്നു. വെവ്വേറെ ബസ്സുകളിലായിട്ടാണ് താരങ്ങള്‍ സ്‌റ്റേഡിയത്തിലേക്കെത്തിയത്. വാം അപ് ചെയ്യുന്ന കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളും മാസ്‌ക് ധരിച്ചിരുന്നു.