Asianet News MalayalamAsianet News Malayalam

ചികിത്സയ്ക്കിടെ വേദനകൊണ്ട് പുളഞ്ഞ് അലറി വിളിച്ച് നെയ്മര്‍! പെട്ടന്ന് ഭേദമാവാന്‍ പ്രാര്‍ത്ഥിച്ച് ആരാധകര്‍

ഉറുഗ്വെയ്ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരിക്കേറ്റത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് നെയ്മര്‍. നെയ്മറിന്റെ ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്

watch video neymar crying while physio after leg injury
Author
First Published Dec 20, 2023, 8:45 PM IST

റിയോ ഡീ ജനീറോ: 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബ്രസീലിയന്‍ ടീമില്‍ നെയ്മര്‍ ഉണ്ടാവില്ലെന്ന വാര്‍ത്ത ഇന്ന് പുറത്തുന്നിരുന്നു. ബ്രസീലിയന്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയായിരുന്നു അത്. അടുത്തകാലത്ത് കിരീടമില്ലാതെ ബുദ്ധിമുട്ടുന്ന ബ്രസീലിന് നെയ്മറുടെ അഭാവം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2024 ജൂണിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി.

ഉറുഗ്വെയ്ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരിക്കേറ്റത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് നെയ്മര്‍. നെയ്മറിന്റെ ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചികിത്സക്കിടെ താരം വേദനകൊണ്ട് പുളയുന്നതാണ് വീഡിയോയില്‍. മൂന്ന് ചേര്‍ന്നാണ് നെയ്മറെ പരിചരിക്കുന്നത്. ഫിസിയോ ചെയ്യുന്നതിന്റെ ഭാഗമായി ഇതിലൊരാള്‍ നെയ്മറുടെ പുറത്ത് കിടക്കുന്നുണ്ട്. മറ്റൊരാള്‍ നെയ്മറുടെ തോള്‍ഭാഗം പിടിച്ചുവെക്കുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരാള്‍ നെയ്മറുടെ ഇടങ്കാല്‍ മടക്കുന്നതാണ് വീഡിയോയില്‍. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നെയ്മര്‍ വേദനകൊണ്ട് പുളഞ്ഞ് അലറി വിളിക്കുന്നത്. വീഡിയോ കാണാം... 

അമേരിക്കയാണ് 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോളിന് വേദിയാവുന്നത്. കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്മര്‍ ജൂനിയര്‍. എന്നാല്‍ പരിക്കേറ്റതോടെ ബ്രസീലിന്റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്‌ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി. 

2024 ജൂണ്‍ 20ന് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കാനാകുമ്പോഴേക്ക് നെയ്മര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനാവില്ല എന്ന ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാറുടെ വാക്കുകള്‍ അതിനാല്‍തന്നെ ആരാധകര്‍ക്ക് വലിയ നിരാശ വാര്‍ത്തയാണ്. നെയ്മറുടെ തിരിച്ചുവരവിനായി അടുത്ത വര്‍ഷം ഓഗസ്റ്റ് മാസം വരെയെങ്കിലും കാത്തിരിക്കേണ്ടിവരും എന്ന് ലാസ്മര്‍ വ്യക്തമാക്കി.

ഏകദിന റാങ്കിംഗ്: ഗില്ലിനെ വലിച്ചിട്ട് ബാബര്‍ ഒന്നാം സ്ഥാനം തിരിച്ചെടുത്തു! ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യക്കാര്‍

Latest Videos
Follow Us:
Download App:
  • android
  • ios