മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. വാറ്റ്‌ഫോര്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെട്ടത്. എന്നാല്‍ തോല്‍വിയേക്കാള്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പ്രകടനമായിരിക്കും. ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളെന്ന പേരുണ്ട് ഡി ഗിയയ്ക്ക്. എന്നാല്‍ പേരിനൊത്ത പ്രകടനമൊന്നും താരത്തില്‍ നിന്നുണ്ടായില്ല. വഴങ്ങിയ ആദ്യ ഗോളാവട്ടെ സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്നത്. രണ്ടാം പകുതിയില്‍ ഇസ്മയിലാ സര്‍ നേടിയ ഗോളാണ് ഡി ഗിയയെ തകര്‍ത്തുകളഞ്ഞത്. വളരെ അനായാസം പിടിക്കാവുന്ന ഒരു പന്ത് കൈകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുകയായിരുന്നു. ഗോളിന്റെ വീഡിയോ കാണാം...