അതിനിടെ റൊണാള്‍ഡോയുടെ വിവാഹത്തിന്‍റേതെന്ന പേരില്‍ ഓൺലൈനിൽ പ്രചരിച്ച ക്ഷണക്കത്തും അതിൽ ഉൾപ്പെട്ട വൻതാരനിരയുടെ അതിഥിപ്പട്ടികയും ആരാധകര്‍ക്കിടയില്‍ വലിയ ആകാംക്ഷക്കും തിരി കൊളുത്തിയിട്ടുണ്ട്.

ഫുൻചാൽ (പോർച്ചുഗൽ): പോര്‍ച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (41) പങ്കാളി ജോർജീന റോഡ്രീഗ്സും (32) വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗീസ്‌ ദ്വീപ് മെദീരയിലെ പ്രസിദ്ധമായ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ചയാകും ചടങ്ങുകൾ നടക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 9 വർഷത്തോളമായി ഒന്നിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസം. സൗദി ക്ലബ്ബായ അല്‍ ന്സ്റിന് വേണ്ടിയാണ് റൊണള്‍ഡോ ഇപ്പോൾ കളിക്കുന്നത്.

അതിനിടെ റൊണാള്‍ഡോയുടെ വിവാഹത്തിന്‍റേതെന്ന പേരില്‍ ഓൺലൈനിൽ പ്രചരിച്ച ക്ഷണക്കത്തും അതിൽ ഉൾപ്പെട്ട വൻതാരനിരയുടെ അതിഥിപ്പട്ടികയും ആരാധകര്‍ക്കിടയില്‍ വലിയ ആകാംക്ഷക്കും തിരി കൊളുത്തിയിട്ടുണ്ട്. വിവാഹ തീയതിയും ക്ഷണക്കത്തും വ്യാജമായിരുന്നെങ്കിലും, ചോർന്നതായി പറയപ്പെടുന്ന അതിഥിപ്പട്ടികയിലെ പ്രമുഖ പേരുകളാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. പട്ടികയിൽ റൊണാൾഡോയുടെ എക്കാലത്തെയും വലിയ ഫുട്ബോൾ എതിരാളിയായ അര്‍ജന്‍റീന നായകന്‍ ലയണൽ മെസിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.

ഫുട്ബോളില്‍ നിന്ന് മെസിക്ക് പുറമെ, റിയോ ഫെർഡിനാൻഡ്, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, അലക്സ് ഫെര്‍ഗൂസൻ, വെയ്ന്‍ റൂണി, സിനദിന്‍ സിദാന്‍, സിനിമാ-സംഗീത ലോകത്തുനിന്ന് വിൻ ഡീസൽ, റിയാന്ന, ജെന്നിഫർ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്കോട്ട് എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. താൻ ജനിച്ചുവളർന്ന ജന്മനാടായ ഫുൻചാലിൽ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാൾഡോയുടെ വലിയ ആഗ്രഹമായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ 'സവോയ് പാലസി'ലാകും വിവാഹ സൽക്കാരം നടക്കുക.വിവിഐപി അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാൻ ഹോട്ടലിലെ പ്രധാന ഫ്ലോറുകൾ മുഴുവനായി റിസർവ് ചെയ്തിട്ടുണ്ട്.

2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോറൂമിൽ വെച്ചാണ് ജോർജീനയും ക്രിസ്റ്റ്യാനോയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയുമായിരുന്നു. സ്പാനിഷ് മോഡലും ഇൻഫ്ലുവൻസറുമായ ജോർജീനയുടെ ജീവിതത്തെക്കുറിച്ച് 'സോയ് ജോർജീന' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക