1950 മുതല്‍ മലബാറിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ ഗാലറികളില്‍ ചന്ദ്രന്റെ നിറസാന്നിദ്ധ്യമുണ്ട്. സ്‌കൂള്‍ കാലം തൊട്ട് കാല്‍പ്പന്തിനോട് തോന്നിയ കമ്പം. അത് ഇക്കാലമത്രയും തുടര്‍ന്നു.
കോഴിക്കോട്: പ്രശസ്ത കളിയാരാധകന്‍ ഓട്ടോ ചന്ദ്രന്‍ എന്ന എന്‍ പി ചന്ദ്രശേഖരന്‍ കോഴിക്കോട്ട് അല്‍പം മുമ്പാണ് അന്തരിച്ചത്. സംസ്‌കാരം വൈകിട്ട് മൂന്നിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നിരുന്നു. . ഏഴ് പതിറ്റാണ്ടിലേറെക്കാലം മലബാറിലെ ഫുട്‌ബോള്‍ ഗാലറികളിലെ ആവശേമായിരുന്നു ചന്ദ്രന്‍ കോഴിക്കോട് തോപ്പയിലെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. കളിയാരാധനയിലൂടെ ചന്ദ്രനോളം പ്രശസ്തി നേടിയവര്‍ ഒരു പക്ഷെ വിരളമാണ്. കളിക്കാര്‍ കളത്തില്‍ ആവേശം വിതറുമ്പോള്‍ കാണികള്‍ക്കിടയില്‍ ആരവത്തോടെ ചന്ദ്രന്‍ ഉണ്ടാകും.
ഓട്ടോ ചന്ദ്രനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരനും ഫുട്‌ബോള്‍ ആരാധനുമൊക്കെയായ ജാഫര്‍ ഖാന്‍. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടതിന്റെ പ്രസക്തഭാഗങ്ങള്‍.. ''മലബാറിലെ ഫുട്ബോള്‍ ഗ്യാലറികളിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. നാഗ്ജി ഫുട്ബാളിന്റെ ഒഫീഷ്യല്‍ കാണി എന്ന് തന്നെ ഓട്ടോ ചന്ദ്രനെ വിളിക്കാം. നാഗ്ജിയുടെ തുടക്കകാലം മുതലുള്ള ഓരോ മാച്ചും ഹൃദ്യസ്ഥമായിരുന്നു ചന്ദ്രേട്ടന്. പ്രമുഖ കോച്ച് ടി.കെ ചാത്തുണ്ണി അദ്ദേഹത്തെക്കുറിച്ച് രസകരമായ ഒരു കഥപറയാറുണ്ട്.''
പോസ്റ്റിന്റെ പൂര്‍ണരൂപം
ഫുട്ബാള്‍ കളിക്കാര്‍, പരിശീലകര്‍, എഴുത്തുകാര്‍.. ഈ നിരയില്‍ മലയാളികളുടെ മനസ്സില്‍ എത്രയോ പേരുകളുണ്ട്.
എന്നാല്‍ ഫുട്‌ബോള്‍ കാണി എന്ന നിലയില്‍ കേരളത്തിന്റെ ഹൃദയത്തില്‍ കയറിയ അപൂര്‍വ്വം ആളുകളെയുള്ളു. അതിലെ ആദ്യ പേരുകാരനാണ് കോഴിക്കോട്ടെ ഓട്ടോ ചന്ദ്രന്‍. അദ്ദേഹം മരണപ്പെട്ടിരിക്കുന്നു.
മലബാറിലെ ഫുട്ബോള്‍ ഗ്യാലറികളിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. നാഗ്ജി ഫുട്ബാളിന്റെ ഒഫീഷ്യല്‍ കാണി എന്ന് തന്നെ ഓട്ടോ ചന്ദ്രനെ വിളിക്കാം. നാഗ്ജിയുടെ തുടക്കകാലം മുതലുള്ള ഓരോ മാച്ചും ഹൃദ്യസ്ഥമായിരുന്നു ചന്ദ്രേട്ടന്.
പ്രമുഖ കോച്ച് ടി.കെ ചാത്തുണ്ണി അദ്ദേഹത്തെക്കുറിച്ച് രസകരമായ ഒരു കഥപറയാറുണ്ട്.
അറുപതുകളില്‍ നാഗ്ജി കളിക്കാന്‍ വരുന്ന ഇ എം ഇ ടീമിലെ അംഗമായ ചാത്തുണ്ണിയെ ഓട്ടോ ചന്ദ്രന്‍ രഹസ്യമായി റൂമില്‍ വന്നു കാണുമായിരുന്നുവത്രെ. ഇന്ന് ടീം ഏത് ജേഴ്‌സി അണിയും, ഏത് ഗ്രൗണ്ട് സൈഡില്‍ ആണ് ആദ്യം വാംഅപ്പിന് ഇറങ്ങുക, പരിക്കുള്ള ആരെങ്കിലും ടീമിലുണ്ടോ എന്നെല്ലാം അറിയാനായിരുന്നു ആ വരവ്.
അന്ന് ഗ്യാലറിയില്‍ പന്തയങ്ങള്‍ സജീവമായിരുന്നു, കിട്ടുന്ന വിവരങ്ങള്‍ ബെറ്റിന് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
ലോകം ലോകകപ്പ് ആവേശത്തില്‍ നില്‍ക്കുന്ന സമയത്ത് തന്നെ ചന്ദ്രേട്ടന്‍ സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് എടുത്തു.
ആദരാഞ്ജലികള്‍.
1950 മുതല്‍ മലബാറിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ ഗാലറികളില്‍ ചന്ദ്രന്റെ നിറസാന്നിദ്ധ്യമുണ്ട്. സ്‌കൂള്‍ കാലം തൊട്ട് കാല്‍പ്പന്തിനോട് തോന്നിയ കമ്പം. അത് ഇക്കാലമത്രയും തുടര്‍ന്നു. ലോക ഫുട്‌ബോളിലെ തന്നെ പല പ്രഗല്‍ഭരുടെയും കളി നേരില്‍ കണ്ടു. ഖത്തര്‍ ലോകകപ്പ് തൊട്ടരികിലെത്തുമ്പോഴാണ് 82 ആം വയസ്സില്‍ ആ കളിമ്പക്കാരന്‍ നമ്മോട് വിടപറയുന്നത്. കളി ആസ്വാദനം മാത്രമല്ല. കളിക്കാരെക്കുറിച്ച് വലിയ അറിവും ചന്ദ്രന് ഉണ്ടായിരുന്നു.
ഐഎസ്എല്‍- ഐലീഗ് താരങ്ങളെ കുറിച്ച് വരെ വിദഗ്ദമായ വിലയിരുത്തല്‍ നടത്തിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലബാറിലെ കളിയാരാധന ചരിത്രത്തിന്റെ ഒരദ്ധ്യായത്തിനാണ് തിരശീല വീഴുന്നത്.
