ഇന്ത്യന്‍ ഇതിഹാസ ഫുട്ബോള്‍ താരത്തിന് ഇത്തവണ പിറന്നാള്‍ മാധുര്യമായത് സ്‌പാനിഷ് ഫുട്ബോൾ ഇതിഹാസം സാവി ഹെർണാണ്ടസിന്റെ ആശംസ.

തൃശൂര്‍: ഇന്ത്യൻ ഫുട്ബോൾ ടീം മുൻനായകൻ ഐ എം വിജയന് ഇന്ന് അൻപത്തിരണ്ടാം പിറന്നാൾ. ആശംസ അറിയിച്ച പ്രമുഖരിൽ സ്‌പാനിഷ് ഫുട്ബോൾ ഇതിഹാസം സാവി ഹെർണാണ്ടസും ഉണ്ട്.

കൊവിഡ് മഹാമാരിക്കിടെ ഐ എം വിജയന് ഇന്ന് മറ്റൊരു പിറന്നാൾ ആഘോഷം. മറ്റെല്ലാവരേയും പോലെ വീടിനുള്ളിൽ തളയ്‌ക്കപ്പെട്ടപ്പോൾ ഇത്തവണ പിറന്നാളിന് മാധുര്യമായത് സ്‌പാനിഷ് ഫുട്ബോൾ ഇതിഹാസം സാവി ഹെർണാണ്ടസിന്റെ ആശംസയാണ്.

സ്‌പെയ്‌ന് വേണ്ടി ലോകകപ്പും യൂറോകപ്പും ബാഴ്‌സലോണയ്‌ക്ക് വേണ്ടി എല്ലാ ക്ലബ് കിരീടങ്ങളും നേടിയിട്ടുള്ള സാവി, ഇപ്പോൾ ഖത്തറിലെ അൽസാദ് ക്ലബിന്റെ മുഖ്യ പരിശീലകനാണ്. പ്രിയതാരത്തിന്റെ പിറന്നാൾ ആശംസയിൽ വിജയനും സൂപ്പർ ഹാപ്പി. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'വീട്ടിലിരിക്കാം സുരക്ഷിതരാകാം' പരിപാടിയിലൂടെ അദ്ദേഹം സന്തോഷം പങ്കുവച്ചു. 

ലാ ലിഗയില്‍ റയലിന് തിരിച്ചടി; ബെറ്റിസിനോട് സമനില; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും പൂട്ട്