Asianet News MalayalamAsianet News Malayalam

ഒട്ടും എളുപ്പമായിരിക്കില്ല! ബാഴ്‌സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഫ്‌ലിക്കിന് മുന്നറിയിപ്പുമായി സാവി

ബാഴ്‌സയില്‍ പരിശീലകന്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് സാവി തന്റെ പിന്‍ഗാമിക്ക് മുന്നറിയിപ്പ് നല്‍കിയത്.

xavi warn hansi flick ahead of barcelona who took over as coach
Author
First Published May 28, 2024, 10:28 PM IST

ബാഴ്‌സലോണ: എഫ്‌സി ബാഴ്‌സലോണയുടെ പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് മുന്നറിയിപ്പുമായി പുറത്താക്കപ്പെട്ട പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ബാഴ്‌സയില്‍ ഫ്‌ലിക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ ആണെന്നും അതിജീവനം ദുഷ്‌കരമായിരിക്കും എന്നുമാണ് സാവിയുടെ മുന്നറിയിപ്പ്. ഒരുവര്‍ഷത്തെ കരാര്‍ ശേഷിക്കേയാണ് ക്ലബിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍കൂടിയായ കോച്ച് സാവി ഹെര്‍ണാണ്ടസിനെ ബാഴ്‌സലോണ പുറത്താക്കിയത്. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ലിക്കിനെ പകരക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ, ബാഴ്‌സയില്‍ പരിശീലകന്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് സാവി തന്റെ പിന്‍ഗാമിക്ക് മുന്നറിയിപ്പ് നല്‍കിയത്. പുതിയ കോച്ചിനോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ''താങ്കള്‍ക്ക് ഇവിടെ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസമുള്ള ക്ലബാണിത്. ഇതിനെക്കാള്‍ ദുഷ്‌കരമായൊരു ജോലിയുണ്ടാവില്ല.'' സാവി മുന്നറിയിപ്പ് നല്‍കി. ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മ്മന്‍ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ബാഴ്‌സയുടെ പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്ക്.

2021ല്‍ പുറത്താക്കപ്പെട്ട റൊണാള്‍ഡ് കൂമാന് പകരമായിരുന്നു സാവിയുടെ നിയമനം. കഴിഞ്ഞ സീസണില്‍ ലാ ലീഗയിലും സൂപ്പര്‍ കപ്പിലും ബാഴ്‌സ ചാംപ്യന്‍മാരായി. ഈ സീസണില്‍സ്പാനിഷ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്‌സയെ ചാന്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിക്കാന്‍ സാവിക്ക് കഴിഞ്ഞു. എങ്കിലും നിരായശയോടെയാണ് ക്ലബ് വിടുന്നതെന്ന് സാവി പറയുന്നു.

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായേക്കും! ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയെന്ന് റിപ്പോര്‍ട്ട്

രണ്ടര വര്‍ഷം തനിക്കാവുന്നതെല്ലാം ബാഴ്‌സയ്ക്കായി ചെയ്തു. തന്റെയും ടീമിന്റെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ബാഴ്‌സ പരിശീലകനായുള്ള അവസാന ദിവസങ്ങള്‍ ഏറെ ദുഷ്‌കരമായിരുന്നുവെന്നും സാവി വ്യക്തമാക്കി. ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സാവി ഹെര്‍ണാണ്ടസ് കാറ്റലന്‍ ക്ലബിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റത് 2021ലാണ്. കഴിഞ്ഞ സീസണില്‍ ലാലീഗ കിരീടം തിരിച്ചു പിടിച്ചതിന് പിന്നാലെ സാവി സ്പാനിഷ് സൂപ്പര്‍ കപ്പും ബാഴ്സയുടെ ഷെല്‍ഫിലെത്തിച്ചു. ലിയോണല്‍ മെസിയുടെ പടിയിറക്കമുണ്ടാക്കിയ ശൂന്യതയും സാമ്പത്തിക പ്രതിസന്ധിയും മറികടന്നായിരുന്നു സാവിയുടെ നേട്ടങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios