തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ അധിക സമയവും കഴിഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പ് ക്ലബ്ബ്(റിഫ) സെമി ഫൈനല്‍ മത്സരങ്ങളില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോയല്‍ ട്രാവല്‍സ് അസീസിയ സോക്കറിനെയും, അറബ് ഡ്രീംസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സഫമക്ക റെയിന്‍ബോ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്‌സ് റിയല്‍ കേരളയെയും മറികടന്ന് ഫൈനലിലേക്ക് പ്രവേശിച്ചു.

അത്യന്തം ആവേശം നിറഞ്ഞ സൂപ്പര്‍ കപ്പില്‍ കരുത്തരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഒന്നാം സെമി ഫൈനലില്‍ മിന്നും പ്രകടനമാണ് യൂത്ത് ഇന്ത്യ സോക്കര്‍ നടത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആറാം മിനുട്ടിലും പത്തൊന്‍പതാം മിനുട്ടിലും അഖില്‍ ചന്ദ്രന്‍ നേടിയ ഇരട്ട ഗോളുകളുടെ മികവില്‍ യൂത്ത് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായ മുന്നേറ്റങ്ങളുമായി അസീസിയ സോക്കര്‍ തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷെ യൂത്ത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോള്‍കീപ്പറും ഗോള്‍ നേടുകയെന്ന അവരുടെ ശ്രമത്തിന് കടിഞ്ഞാണിട്ടു. എന്നാല്‍ അധിക സമയത്ത് നിയാസിലൂടെ ഗോള്‍ നേടി അസീസിയ സോക്കര്‍ സമനിലയ്ക്ക് ശ്രമിച്ചെങ്കിലും അധികം വൈകാതെ റഫറി ഫൈനല്‍ വിസില്‍ മുഴക്കി. അഖില്‍ ചന്ദ്രനാണ് മാന്‍ ഓഫ് ദി മാച്ച്. ജയ് മസാല ചീഫ് ഓപ്പറേഷന്‍ മാനേജര്‍ വിജയന്‍ നായരുടെ സാന്നിധ്യത്തില്‍ ഐ ബീ ടെക്ക് എം.ഡി ബഷീര്‍ ചാലക്കര അവാര്‍ഡ് സമ്മാനിച്ചു.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ അധിക സമയവും കഴിഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മത്സരത്തിന്റെ മുപ്പത്തി ഒന്നാം മിനുട്ടില്‍ ഷാഫിയിലൂടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ മുപ്പത്തിയഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി, കിക്കെടുത്ത അമീന്‍ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. തൊട്ടടുത്ത മിനുട്ടില്‍ തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിനെ ഞെട്ടിച്ചു കൊണ്ട് റിയല്‍ കേരള മത്സരത്തില്‍ ലീഡ് നേടി. ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ മധ്യനിരയെയും പ്രതിരോധനിരയെയും കൗണ്ടര്‍ അറ്റാക്കിലൂടെ മറികടന്ന റിയല്‍ കേരള താരങ്ങളുടെ മികച്ച മുന്നേറ്റത്തിനൊടുവില്‍ റാഷിദാണ് ഗോളിലേക്കുള്ള ലക്ഷ്യം കണ്ടത്. ഗോള്‍ മടക്കാനായി ശക്തമായി പൊരുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒടുവില്‍ ലക്ഷ്യം കണ്ടു. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ പെനാല്‍റ്റി ബോക്‌സിനു തൊട്ടടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്ക് മനോഹരമായ മഴവില്‍ കിക്കിലൂടെ റാഫി ലക്ഷ്യത്തിലെത്തിച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റി കിക്കെടുത്ത റിയല്‍ കേരള താരങ്ങള്‍ക്ക് പിഴച്ചതോടെ, ഒന്നൊഴികെ മറ്റെല്ലാ പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൈനലിലേക്ക് മുന്നേറി. നാല് കിക്കെടുത്ത റിയല്‍ കേരള താരങ്ങള്‍ക്ക് ഒന്ന് മാത്രമാണ് ലക്ഷ്യത്തിലേക്കിത്തിക്കാന്‍ സാധിച്ചത്. ഷൂട്ടൗട്ടില്‍ 3 -1 എന്നതാണ് സ്‌ക്കോര്‍. മത്സരത്തില്‍ റാഫി മാന്‍ ഓഫ് ദി മാച്ച് ആയി. അല്‍റയാന്‍ പോളി ക്ലിനിക് എം.ഡി മുഷ്താഖ് മുഹമ്മദലി അവാര്‍ഡ് സമ്മാനിച്ചു.

വിജയന്‍ നായര്‍ ജയ് മസാല, ബഷീര്‍ ചാലിക്കര ഐബീ ടെക്, ശാഹുല്‍ അന്‍വര്‍ മോഡേണ്‍ സര്‍ക്യൂട്ട്, നിസാര്‍ അരീക്കോട് എജിസി കാര്‍ ആക്സ്സസ്സറിസ്, ഷൗകത്ത് കടമ്പോട്ട്, സൈനുദ്ദീന്‍, മുനീര്‍ നെല്ലാങ്കണ്ടി, നാസര്‍ മാവൂര്‍, മുഹമ്മദ് ശാഫി, ഹിജാസ് തിരുന്നല്ലൂര്‍, ജസീല്‍ കണ്ണൂര്‍, കുഞ്ഞു ഒളവട്ടൂര്‍, മുസ്തഫ ചെമ്മാട്, അഷ്റഫ് ടി ടി വേങ്ങര, യൂനുസ് കൈതക്കോടന്‍, സമദ് തവനൂര്‍, നാസര്‍ മംഗലത്ത്, നൗഷാദ് അലി, നജീബ് മുവാറ്റുപുഴ, യൂനുസ് നാണത്ത്, ബഷീര്‍ മത്തക്കല്‍, റഫീക്ക് കിസ്മത്ത് , നാസര്‍ എടക്കര, ഷൗകത്ത് പുല്‍പ്പറ്റ, നിസാര്‍ പൊന്നാന്നി, ഹംസക്കോയ, സുധീര്‍ അലനല്ലൂര്‍, അഹ സുലൈമാന്‍, അബ്ദുള്‍ റഷീദ് പാലക്കാട് എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.

YouTube video player