ഏറക്കാലത്തിന് ശേഷമാണ് പിഎസ്ജി തുടര്‍ച്ചയായ മൂന്ന് കളിയില്‍ തോല്‍ക്കുന്നത്. ബയേണിനെതിരായ രണ്ടാംപാദത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണയും പിഎസ്ജിക്ക് സ്വപ്നമായി അവശേഷിക്കും.

പാരീസ്: തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ പിഎസ്ജി പ്രതിസന്ധിയിലേക്ക്. കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ സ്ഥാനം തെറിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലിയോണല്‍ മെസി, നെയ്മാര്‍, കിലിയന്‍ എംബാപ്പേ, സെര്‍ജിയോ റാമോസ്, ഡോണറുമ്മ, മാര്‍കോ വെറാറ്റി തുടങ്ങിയ കിട്ടാവുന്നതില്‍ വച്ചേറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും പ്രതീക്ഷയ്‌ക്കൊത്ത് കളിക്കാന്‍ പിഎസ്ജിക്ക് കഴിയുന്നില്ല. ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായി. ലീഗ് വണ്ണില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഏറ്റവുമൊടുവില്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബയേണ്‍ മ്യൂണിക്കിനോടും തോറ്റു.

ഏറക്കാലത്തിന് ശേഷമാണ് പിഎസ്ജി തുടര്‍ച്ചയായ മൂന്ന് കളിയില്‍ തോല്‍ക്കുന്നത്. ബയേണിനെതിരായ രണ്ടാംപാദത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണയും പിഎസ്ജിക്ക് സ്വപ്നമായി അവശേഷിക്കും. ഇങ്ങനെയെങ്കില്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ സ്ഥാനവും തെറിക്കും. പകരം സിനദിന്‍ സിദാനെയാണ് പിഎസ്ജി പരിഗണിക്കുന്നത്. ടീമിലെ സൂപ്പര്‍ താരങ്ങളുടെ പടലപ്പിണക്കവും പിഎസ്ജിക്ക് തലവേദനയാണ്. നെയ്മറും എംബാപേയും രണ്ടുതട്ടിലാണ്. ഇതൊടൊപ്പം മെസി കരാര്‍ പുതുക്കാന്‍ തയ്യാവാത്തതയും പിഎസ്ജി മാനേജന്റിനെ ആശങ്കയിലാഴ്ത്തുന്നു.

പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ ഇന്നിറങ്ങും

ലണ്ടന്‍: കിരീടപ്പോര് മുറുകിയ പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങുന്നു. ആഴ്‌സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് മത്സമുണ്ട്. കിരീടം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റി. നീണ്ട ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ ആഴ്‌സണല്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും സിറ്റിക്കും ഇന്ന് നിര്‍ണായക മത്സരം. ആഴ്‌സണല്‍ വൈകിട്ട് ആറിന് ആസ്റ്റന്‍ വില്ലയെയും സിറ്റി രാത്രി എട്ടരയ്ക്ക് നോട്ടിംഗ്ഹാമിനെയും നേരിടും. ആഴ്‌സണലും സിറ്റിയും പോരിനിറങ്ങുന്നത് എതിരാളികളുടെ മൈതാനത്ത്. സിറ്റിക്കും ആഴ്‌സണലിനും 51 പോയിന്റ്. ഗോള്‍ശരാശരിയില്‍ സിറ്റി ഒന്നും ആഴ്‌സണല്‍ രണ്ടും സ്ഥാനത്ത്. ഒരുമത്സരം കുറച്ച് കളിച്ചത് ആഴ്‌സണലിന് മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ ദിവസം സിറ്റിയോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ആഴ്‌സണല്‍ ഇറങ്ങുന്നത്.

അക്‌സറിന് ഐതിഹാസിക ഫിഫ്റ്റി; അന്ത്യം കുറിച്ച് കമ്മിന്‍സിന്‍റെ വണ്ടര്‍ ക്യാച്ച്- വീഡിയോ