ഇരുപത് വര്‍ഷം നീണ്ട പ്രൊഫഷണൽ കരിയറില്‍ ഒരു വര്‍ഷം മാത്രമാണ് ഇബ്രാഹിമോവിച്ച് ലാ ലിഗയിൽ കളിച്ചത്
ലോസ് ആഞ്ചലസ്: സ്‌പാനിഷ് ലീഗിലേക്ക് മാറുമെന്ന സൂചന നൽകി സ്വീഡിഷ് സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇബ്രാഹിമോവിച്ച് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ലീഗിലെ ലോസ് ആഞ്ചലസ് ഗ്യാലക്‌സിയുമായി ഇബ്രാഹിമോവിച്ചിന്‍റെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഇരുപത് വര്‍ഷം നീണ്ട പ്രൊഫഷണൽ കരിയറില്‍ ഒരു വര്‍ഷം മാത്രമാണ് ഇബ്രാഹിമോവിച്ച് ലാ ലിഗയിൽ കളിച്ചത്. ബാഴ്‌സലോണയിൽ കളിച്ചെങ്കിലും പരിശീലകന്‍ ഗ്വാര്‍ഡിയോളയുമായി ഇബ്രാഹിമോവിച്ചിന് ഒത്തുപോകാനായിരുന്നില്ല.
Scroll to load tweet…
അയാക്‌സ്, യുവന്‍റസ്, ഇന്‍റര്‍മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട് 38കാരനായ ഇബ്രാഹിമോവിച്ച്. സ്വീഡിഷ് താരം ഇറ്റാലിയന്‍ ലീഗിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
