Asianet News MalayalamAsianet News Malayalam

കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്ന ടാബ് അവതരിച്ചു; വിലയും പ്രത്യേകതകളും ഞെട്ടിക്കും

ടാബില്‍ അസൂയാവഹമായ ഹര്‍മാന്‍ കാര്‍ഡണ്‍ ക്വാഡ് സ്പീക്കറുകള്‍ ഉള്‍ക്കൊള്ളുന്നു, ഇത് ഉപയോക്താക്കള്‍ക്ക് അതിശയകരമായ ഓഡിയോ വിഷ്വല്‍ അനുഭവം നല്‍കും

a tab that can control child use has been introduced by huawei
Author
New Delhi, First Published Mar 1, 2020, 6:52 PM IST

ഹുവാവേ തങ്ങളുടെ ടാബ് ഹുവാവേ മീഡിയപാഡ് എം5 ലൈറ്റ് 10 ഇന്ത്യയില്‍ പുറത്തിറക്കി. 2019 ല്‍ വില്‍പ്പന ആരംഭിച്ച പഴയ മീഡിയപാഡ് എം5 ലൈറ്റ് ടാബ്‌ലെറ്റിന്റെ പിന്‍ഗാമിയാണ് ഈ ഉപകരണം. മീഡിയപാഡ് എം5 ലൈറ്റ് 10 ഉപയോഗിച്ച് പ്രീമിയം സെഗ്മെന്റ് ടാബ്‌ലെറ്റ് മാര്‍ക്കറ്റിനെ ലക്ഷ്യമിടാനാണ് ഹുവാവേ പദ്ധതിയിടുന്നത്. 4 ജിബി റാം/64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 22,999 രൂപയാണ് വില. മാര്‍ച്ച് 6 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, ക്രോമ, മറ്റ് റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ പ്രീബുക്കിംഗിനായി ഇത് ലഭ്യമാകും. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും നേടുന്നതിന് വാങ്ങുന്നവര്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാനും ഹുവാവേയുടെ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ നേടാനും കഴിയും.

ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ് 10 സവിശേഷതകള്‍
1920-1200 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 10.1 ഇഞ്ച് 1080 പി ഫുള്‍ എച്ച്ഡി ഐപിഎസ് മള്‍ട്ടിടച്ച് ഡിസ്‌പ്ലേയാണ് ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ് 10 ടാബ്‌ലെറ്റ്. ഡിസ്‌പ്ലേ മെച്ചപ്പെടുത്തല്‍ സാങ്കേതികവിദ്യയായ ക്ലാരിവു 5.0 നെ ഇത് പിന്തുണയ്ക്കുന്നു. ഇന്റലിജന്റ് അല്‍ഗോരിതം അടിസ്ഥാനമാക്കി ഡിസ്‌പ്ലേയിലെ ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു.

ടാബില്‍ അസൂയാവഹമായ ഹര്‍മാന്‍ കാര്‍ഡണ്‍ ക്വാഡ് സ്പീക്കറുകള്‍ ഉള്‍ക്കൊള്ളുന്നു, ഇത് ഉപയോക്താക്കള്‍ക്ക് അതിശയകരമായ ഓഡിയോ വിഷ്വല്‍ അനുഭവം നല്‍കുന്നു. കാഴ്ചയെ സംബന്ധിച്ചിടത്തോളം, ഹുവാവേ മീഡിയപാഡ് എം5 ലൈറ്റ് 10 മിനുസമാര്‍ന്ന മെറ്റാലിക് യൂണിബോഡിയാണ് കാണിക്കുന്നത്, 2.5 ഡി വളഞ്ഞ ഗ്ലാസ് എഡ്ജ് ഇതിന് പ്രീമിയം ലുക്ക് നല്‍കുന്നു.

13 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ബാറ്ററി സപ്പോര്‍ട്ട് ഉണ്ട്. 18വാട്‌സ് ചാര്‍ജറിനെ പിന്തുണയ്ക്കുന്നു ഈ ടാബ് സ്‌റ്റൈലസുമായി വരുന്ന 25 കെ സെഗ്‌മെന്റിന് കീഴിലുള്ള ഏക ഹുവാവേ ടാബായിരിക്കും എന്നതാണ് ശ്രദ്ധേയം.

മികച്ച പ്രകടനത്തിനായി 8 കോര്‍ പ്രോസസറാണ് ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ് 10 ന് കരുത്ത് പകരുന്നത്. പഴയ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഹുവാവേയുടെ ഇഎംയുഐ 9.8 സ്‌കിന്‍ ഉപയോഗിച്ച് ഇതു പ്രവര്‍ത്തിക്കുന്നു. മറ്റ് സവിശേഷതകള്‍ക്കൊപ്പം, കുട്ടികളുടെ കോര്‍ണര്‍ എന്ന സവിശേഷതയും ടാബില്‍ ഉണ്ട്, ഇത് കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കാനും അവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഉള്ളടക്കം ഇഷ്ടാനുസൃതമാക്കാനും മാതാപിതാക്കളെ അനുവദിക്കുന്നു.

ഓട്ടോഫോക്കസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു 8 മെഗാപിക്‌സല്‍ ക്യാമറ പിന്നിലുണ്ട്. മുന്നില്‍ 8 മെഗാപിക്‌സല്‍ ക്യാമറയും സെല്‍ഫികള്‍ക്കായി നിശ്ചിത ഫോക്കസ് സവിശേഷതയും നല്‍കിയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios