പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ വന്‍ ഓഫറുകള്‍ നല്‍കുന്ന മറ്റൊരു ഷോപ്പിംഗ് ഫെസ്റ്റുമായി ആമസോണ്‍.ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ് ഫെബ്രുവരി 26 മുതല്‍ ഫെബ്രുവരി 29 വരെയാണ്. മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ സാംസങ്, ആപ്പിള്‍, വണ്‍പ്ലസ്, ഷവോമി എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും.

സ്മാര്‍ട്ട്‌ഫോണുകളില്‍ കിഴിവ് കൂടാതെ മറ്റ് വാങ്ങല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, പുതിയ ഫോണുകള്‍ക്കായി പഴയ ഫോണ്‍ കൈമാറ്റം ചെയ്യുന്നതിന് ഉപഭോക്താവിന് 10,000 രൂപ വരെ കിഴിവ് ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 1500 രൂപ വരെ 10 ശതമാനം ലൈവ് ഡിസ്‌ക്കൗണ്ട് ലഭിക്കും. ഷവോമിയുടെ ബജറ്റ് നോട്ട് 8 സീരീസിലും പ്രത്യേക ഡീല്‍ ഉണ്ടാകും.

ഐഫോണ്‍ 11 പ്രോ

നിലവില്‍ വിപണിയിലെ ഏറ്റവും ശക്തമായ ഐഫോണുകളിലൊന്നായ ഐഫോണ്‍ 11 പ്രോ ആമസോണ്‍ ഫോണ്‍ ഫെസ്റ്റില്‍ 96,900 രൂപയ്ക്ക് ലഭിക്കും. 99,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്തതെങ്കിലും ഇപ്പോള്‍ ഏകദേശം 3000 രൂപ വില കുറച്ചിട്ടുണ്ട്. ഐഫോണ്‍ 11 പ്രോയ്ക്ക് പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്, 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

വണ്‍ പ്ലസ് 7 പ്രോ

വണ്‍പ്ലസ് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ വണ്‍പ്ലസ് 7 പ്രോ ഈ വില്‍പ്പന സമയത്ത് 42,999 രൂപയ്ക്ക് ലഭ്യമാണ്. 52,999 രൂപയ്ക്കാണ് ഫോണ്‍ ലോഞ്ച് ചെയ്തത്. പുതിയ ഫോണിനായി നിങ്ങളുടെ പഴയ ഫോണ്‍ കൈമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധിക കിഴിവ് 3000 രൂപയും ഈ ഫോണില്‍ ലഭ്യമാണ്. വണ്‍പ്ലസ് 7 പ്രീമിയം ഫോണുകളായ വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 7 ടി പ്രോ എന്നിവയ്ക്കും ഓഫറുകള്‍ ലഭ്യമാണ്. 

സാംസങ് ഗാലക്‌സി എം സീരീസ്

സാംസങ് ഗാലക്‌സി എം സീരീസ് ഫോണുകളായ സാംസങ് എം 30, എം 30, സാംസങ് എം 31 എന്നിവയിലും വലിയ ഡിസ്‌ക്കൗണ്ടുകള്‍ ലഭ്യമാണ്. ഗാലക്‌സി എം30 9,499 നും എം30 12, 999 രൂപയ്ക്കും ലഭ്യമാകും. എന്നിരുന്നാലും, പുതുതായി പുറത്തിറങ്ങിയ എം 31 ലേക്കായിരിക്കും എല്ലാവരുടെയും നോട്ടം. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഇത് 14,999 രൂപയ്ക്ക് ലഭ്യമാണ്.

ഷവോമി 8 സീരീസ്

ആമസോണ്‍ ഫോണ്‍ ഫെസ്റ്റില്‍ ഷവോമി, നോട്ട് 8, നോട്ട് 8 പ്രോ എന്നിവയുടെ വില യഥാക്രമം 12999, 13999 രൂപയാക്കി കുറച്ചിട്ടുണ്ട്. ഫോണ്‍ കൈമാറ്റം ചെയ്യുമ്പോള്‍ അധിക നേട്ടങ്ങളും ഉണ്ടാകും.