മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾക്കാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത് 

തിരുവനന്തപുരം: സ്മാർട്ട് വാച്ച് കയ്യിലില്ലാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ മികച്ച ഓഫറിൽ പ്രീമിയം സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ആമസോൺ. മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾക്കാണ് ഓഫറുകളുള്ളത്. വില വിവരങ്ങള്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭിക്കും. 

1) ഫയർ-ബോൾട്ട് സ്നാപ്പ് സ്മാർട്ട് വാച്ച്

4G LTE സപ്പോർട്ടുള്ള കമ്പനിയുടെ ആദ്യത്തെ ആൻഡ്രോയ്‌ഡ് ക്യാമറ സ്മാർട്ട് വാച്ചാണിത്. 4ജി കണക്ടിവിറ്റിയുണ്ടെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഫോട്ടോ എടുക്കാനും ക്യൂആർ കോഡുകൾ സ്‌കാൻ ചെയ്യാനും സ്ട്രീമിംഗ് ചെയ്യുന്നതിനും എച്ച്ഡി ക്യാമറ വാച്ചില്‍ ഫീച്ചർ ചെയ്യുന്നുണ്ട്. മാത്രമല്ല, പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയ്‌ഡ് ആപ്പുകൾ വാച്ചില്‍ ഡൗൺലോഡ് ചെയ്യാനുമാകും.

2) അമേസ്ഫിറ്റ് ആക്ടീവ് എഡ്ജ് 46mm സ്മാർട്ട് വാച്ച്

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇതിന് ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റമാണുള്ളത്. ജിപിഎസ്, ട്രാക്കിങ്, ട്രെയിനിങ് പ്ലാൻസ് എന്നീ ഫീച്ചറുകളുമുണ്ട്. വാട്ടർ റെസിസ്റ്റന്‍റ് ട്രെയിനിങ് ടെംപ്ലേറ്റ്സ് ഉള്ള വാച്ചിന് മികച്ച ബാറ്ററി ലൈഫുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

3) സാംസങ് ഗാലക്സി വാച്ച് 7

സാംസങിന്‍റെ പ്രീമിയം ക്വാളിറ്റി വാച്ചുകളിൽ മുന്നിലുണ്ട് സാംസങ് ഗാലക്സി വാച്ച് 7. സൂപ്പർ അമോൾഡ് ഡിസ്പ്ലേയില്‍ ലഭിക്കുന്ന ഈ വാച്ചിന്‍റെ വലുപ്പം 1.47 ഇഞ്ചാണ്.

4) ആപ്പിൾ വാച്ച് സിരീസ് 10

ഏറ്റവും മെലിഞ്ഞ സ്മാർട്ട് വാച്ച്, അതാണ് ആപ്പിൾ വാച്ച് സിരീസ് 10ന്‍റെ പ്രത്യേകത. 64 ജിബി മെമ്മറി സ്റ്റോറേജ്, സ്ലീപ്പ് മോണിറ്റർ, ജിപിഎസ് എന്നിങ്ങനെയുള്ള എല്ലാ ഫീച്ചറുകളും ലഭിക്കും. ഹാർട്ട്-റേറ്റ് സ്‌കാൻ ചെയ്യാനും ഹെൽത്ത് ടിപ്‌സ് നൽകാനുമാകും എന്നതാണ് വാച്ചിന്‍റെ മറ്റ് പ്രധാന പ്രത്യേകതകള്‍.

5) സാംസങ് ഗാലക്സി വാച്ച് അൾട്രാ

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നവർക്ക് മികച്ച പാട്‌ണറായിരിക്കും ഇത്. എനർജി സ്കോർ, ബൂസ്റ്റർ കാർഡ്, പേഴ്‌സണലൈസ്‌ഡ്‌ എച്ച്‌ആർ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്. ഗ്യാലക്‌സി എഐ സ്‌മാർട്ട് ഫോണിനോടൊപ്പം കണക്ട് ചെയ്താൽ മികച്ച പെർഫോമൻസ് ഉറപ്പാക്കാം. 

Read more: എഐ ഫീച്ചറുകളുള്ള ക്യാമറ, 5500 എംഎഎച്ച് ബാറ്ററി; വിവോ വൈ29 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി, 13999 രൂപയില്‍ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം