Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാര്‍ ഐഫോണ്‍ വാങ്ങുന്നത് കുത്തനെ വര്‍ദ്ധിച്ചു; 'മേക്ക് ഇൻ ഇന്ത്യ' വന്‍ വിജയം

ഐഫോണുകൾ ഇന്ത്യയിൽ 4 ശതമാനം സ്മാർട്ട്‌ഫോൺ വിപണി വിഹിതം നേടുമെന്ന് സിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Apple get 94 precet growth in india, ships 1.2mn iPhones
Author
Mumbai, First Published Jul 26, 2022, 8:27 AM IST

മുംബൈ: ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചത് ആപ്പിളിന് വലിയ നേട്ടം ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കിയെന്ന് കണക്കുകള്‍. ഈ വർഷം രണ്ടാം പാദത്തിൽ  ആപ്പിൾ ഇന്ത്യയില്‍ 12 ലക്ഷത്തിലേറെ ഐഫോണുകൾ വിറ്റുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് 94 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സിഎംആർ) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ഐഫോൺ 12, 13 മോഡലുകളുടെ അതിശയകരമായ വിൽപ്പനയാണ് കാരണമായത്.

ഇന്ത്യയില്‍ ഈ പാദത്തില്‍  വിറ്റ ഐഫോണുകളിൽ ഏകദേശം 10 ലക്ഷത്തിലേറെ ഫോണുകള്‍ 'മേക്ക് ഇൻ ഇന്ത്യ' ഉപകരണങ്ങളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.  "രണ്ടാം പാദത്തിലെ വില്‍പ്പനയുടെ വേഗത പരിശോധിച്ചാല്‍ പ്രാദേശിക ഐഫോൺ ഉൽപ്പാദനം വർധിച്ചത് ആപ്പിളിന് ഗുണം ചെയ്തു. ആപ്പിൾ അതിന്റെ ഇന്ത്യൻ വിപണിയിലെ വളർച്ച തുടരുന്നുവെന്ന് കണക്കുകളില്‍ വ്യക്തമാണ്"- സിഎംആർ ഹെഡ്-ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് (ഐഐജി) പ്രഭു റാം പറയുന്നു.

ഐഫോണ്‍ മാത്രമല്ല മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആപ്പിൾ ഐപാഡുകൾ വില്‍പ്പനയില്‍ ഇന്ത്യയിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ആപ്പിള്‍ രാജ്യത്ത് 0.2 ദശലക്ഷത്തിലധികം ഐപാഡുകള്‍ കഴിഞ്ഞ പാദത്തില്‍ വിറ്റു. കണക്കുകള്‍ അനുസരിച്ച്, ആപ്പിൾ ഐപാഡ് (ജനറൽ 9), ഐപാഡ് എയർ 2022 എന്നിവ ഐപാഡ് എന്നിവ ഇന്ത്യയിലെ വില്‍പ്പനയിലെ സിംഹഭാഗവും വഹിക്കുന്നു.

ഐഫോണുകൾ ഇന്ത്യയിൽ 4 ശതമാനം സ്മാർട്ട്‌ഫോൺ വിപണി വിഹിതം നേടുമെന്ന് സിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഐപാഡുകൾ ടാബ് വിഭാഗത്തില്‍ ഇന്ത്യയില്‍ 20 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തും.

പണപ്പെരുപ്പത്തിന്‍റെ പ്രശ്നങ്ങള്‍, രൂപയുടെ മൂല്യത്തകർച്ച, ആവശ്യക്കാരുടെ കുറവ് എന്നിവ കാരണം ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ അത്ര നല്ല സ്ഥിതിയല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. "പ്രീമിയം സ്മാർട്ട്‌ഫോൺ സെഗ്‌മെന്റ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നിയമനം ചുരുക്കാൻ ആപ്പിൾ; മാന്ദ്യം 'വിഴുങ്ങാതിരിക്കാൻ' പലവഴികൾ

'ഐഫോണ്‍ സുരക്ഷിതമല്ലെന്ന് ആപ്പിള്‍ തന്നെ പറയുന്നോ': ലോക്ക്ഡൌണ്‍ മോഡ് വന്ന വഴി

Follow Us:
Download App:
  • android
  • ios