Asianet News MalayalamAsianet News Malayalam

Apple iPhone SE 3 Price : ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 2020-ന് വെറും 22,000 രൂപ വില? സത്യമോ മിഥ്യയോ?

ഐഫോണ്‍ എസ്ഇ -യിലുള്ള 4.7 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ എസ്ഇ 3ല്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ചോര്‍ച്ചകള്‍ വെളിപ്പെടുത്തുന്നു.

Apple iPhone SE 3 2022 expected to be priced at $300
Author
New York, First Published Feb 28, 2022, 4:11 PM IST

പ്പിള്‍ 2022 മാര്‍ച്ചില്‍ ഐഫോണ്‍ എസ്ഇ 3 (Apple iPhone SE 3) അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ റിപ്പോര്‍ട്ട് സ്മാര്‍ട്ട്ഫോണിന്റെ വിലയെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങള്‍ പങ്കിട്ടു. വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 2022-ന്റെ പ്രാരംഭ വില 300 ഡോളര്‍ (ഏകദേശം 22,000 രൂപ) ആയിരിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റ് ജോണ്‍ ഡൊനോവന്‍ പങ്കുവെച്ചു. ഐഫോണ്‍  എസ്ഇ 3 ന്റെ വില (Apple iPhone SE 3 Price) ഐഫോണ്‍ എസ്ഇ 2020-നേക്കാള്‍ കുറവായതിനാല്‍ ഇത് ആശ്ചര്യകരമാണ്. മികച്ച പ്രോസസ്സര്‍, 5ജി പിന്തുണ, മികച്ച ബാറ്ററി ലൈഫ് എന്നിവയോടെയാണ് ഐഫോണ്‍ എസ്ഇ 3 വരുന്നത്.

മാര്‍ക്കറ്റ് അനലിസ്റ്റ് ജോണ്‍ ഡൊനോവന്റെ അഭിപ്രായത്തില്‍, ഐഫോണ്‍ എസ്ഇ 3 ആപ്പിളിനെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും വാങ്ങാനാവുന്ന വിലയില്‍ വരാം. സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റിനായിരിക്കും ഈ വില. ഇത് അല്‍പ്പം അയഥാര്‍ത്ഥമാണ്, കാരണം ഐഫോണ്‍ എസ്ഇ 2020-ന് ഐഫോണ്‍ എസ്ഇ 3-നേക്കാള്‍ വില കൂടുതലാണ്. കൂടാതെ വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 ല്‍ മികച്ച പ്രോസസ്സറും മികച്ച ക്യാമറകളും എന്നാല്‍ അതേ പഴയ രൂപകല്‍പ്പനയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ എസ്ഇ -യിലുള്ള 4.7 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ എസ്ഇ 3ല്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ചോര്‍ച്ചകള്‍ വെളിപ്പെടുത്തുന്നു. ഇത് ഐഫോണ്‍ 13 ന് കരുത്ത് നല്‍കുന്ന എ15 ബയോണിക് ചിപ്സെറ്റാണ് നല്‍കുന്നത്. . അങ്ങനെ, ഇതിന് 5ജി പിന്തുണ ലഭിക്കും. ആപ്പിള്‍ റാം 4 ജിബിയിലേക്കും 256 ജിബി സ്റ്റോറേജിലേക്കും ഉയര്‍ത്തിയേക്കാം. അതിന്റെ മുന്‍ഗാമിയായ പോലെ, പിന്നില്‍ ഒരു 12-മെഗാപിക്‌സല്‍ ക്യാമറ ഈ ഫോണും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

മുന്‍വശത്ത്, 8-മെഗാപിക്‌സല്‍ ക്യാമറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററിയെ സംബന്ധിച്ചിടത്തോളം, 1821 എംഎഎച്ച് ബാറ്ററിയാണ് അവതരിപ്പിക്കുന്നത്, എന്നാല്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫാണേ്രത ഇത് നല്‍കുന്നത്. മാര്‍ച്ചിലോ ഏപ്രിലിലോ നടക്കാനിരിക്കുന്ന ആപ്പിളിന്റെ സ്പ്രിംഗ് ഇവന്റില്‍ ഐഫോണ്‍ എസ്ഇ 3 പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇത് ഇന്ത്യയില്‍ എത്തും. മുമ്പ്, ഐഫോണ്‍ എസ്ഇ 3ന് ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ വിലയുണ്ടാകുമെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ആപ്പിള്‍ ഇതുവരെ ഐഫോണ്‍ എസ്ഇ 3 2020 ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ആപ്പിള്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം നിശബ്ദമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂര്‍ അനുസരിച്ചുള്ള വേതനത്തിന്‍റെ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നതിന് ഇടെയാണ് ആപ്പിള്‍ റീട്ടെയില്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പിളിന്‍റെ ലാഭ വിഹിതത്തില്‍ അടുത്തിടെ ഇടിവ് സംഭവിച്ചതായി വിപണിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

ആപ്പിള്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നു; ആദ്യ തീരുമാനം ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കില്ല

രണ്ട് ആപ്പിള്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ ഔദ്യോഗികമായി തൊഴിലാളി സംഘടന ആരംഭിക്കുന്നതിനുള്ള എഴുത്തുകുത്തുകള്‍ നാഷണല്‍ ലേബര്‍ റിലേഷന്‍ ബോര്‍ഡ് (NLRB) യുമായി നടത്തിയെന്നും, ഏതാണ്ട് ആറോളം സ്റ്റോറുകളിലെ ജീവനക്കാര്‍ ഇത്തരം പ്രവര്‍‍ത്തനങ്ങളുടെ അവസാനഘട്ടത്തിലാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേ സമയം ഇത്തരം നീക്കങ്ങള്‍ കമ്പനി അറിയാതിരിക്കാനും, ചാരപ്പണി നടത്താതിരിക്കാനും ആപ്പിള്‍ ജീവനക്കാര്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു എന്നതാണ് ഇതിലെ പ്രധാന വെളിപ്പെടുത്തല്‍. 

എന്നാല്‍‍ തങ്ങളുടെ സ്വന്തം ജീവനക്കാരെ ആപ്പിള്‍ നിരീക്ഷിക്കുന്നു എന്നത് അതിശയോക്തിയല്ലെന്നാണ് വെളിപ്പെടുത്തല്‍. 2021 ല്‍ ആപ്പിള്‍ തങ്ങളുടെ ഭൌതിക സ്വത്തവകാശം ലംഘിച്ചു അടക്കം ആരോപിച്ച് ആഷ്ലി ജോവിക്ക് എന്ന ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ശരിക്കും ആപ്പിള്‍ കമ്പനിയുടെ ജീവനക്കാരെ നിരീക്ഷിക്കുന്ന ഏര്‍പ്പാടുകള്‍ വെളിപ്പെടുത്തിയ തിരിച്ചടിയാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ആഷ്ലി ആരോപിക്കുന്നത്. 

'ആപ്പിള്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍റെ ആന്തരികമായ സംസ്കാരമാണ് നിരീക്ഷണം, ഭയപ്പെടുത്തല്‍, അന്യവത്‌കരണം എന്നിവ, അവര്‍ ജീവനക്കാരെ അടുത്ത് നിരീക്ഷിക്കും, അവരുടെ എല്ലാ പ്രവര്‍ത്തികളും രഹസ്യത്മകതയുടെ പേരിലും, ജോലി നിലവാരത്തിന്‍റെ പേരിലും പരിശോധിക്കും'- ആഷ്ലി ജോവിക്ക് എഴുതി.

Follow Us:
Download App:
  • android
  • ios