Asianet News MalayalamAsianet News Malayalam

ആപ്പിളിന്‍റെ പുതിയ ഐപാഡ് ഇന്ത്യയില്‍ എത്തുമ്പോള്‍ എത്ര വില കൊടുക്കേണ്ടി വരും.!

പുതിയ ആപ്പിള്‍ ഐപാഡില്‍ A13 ബയോണിക് സജ്ജീകരിച്ചിരിക്കുന്നു, അത് 20 ശതമാനം വേഗതയുള്ള സിപിയു പ്രകടനവും ഉയര്‍ന്ന ജിപിയു, ന്യൂറല്‍ എഞ്ചിന്‍ പ്രകടനവും മികച്ച മെഷീന്‍ ലേണിംഗ് കഴിവുകളും നല്‍കുന്നു. ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ആണ് വലിയൊരു പ്രത്യേകത.

Apple refreshes iPad iPad mini See price, specifications, features
Author
Apple Headquarters, First Published Sep 15, 2021, 5:40 PM IST

പ്പിള്‍ ഇവന്റില്‍ നെക്‌സ്റ്റ് ജനറേഷന്‍ ഐപാഡും ഐപാഡ് മിനിയും അവതരിപ്പിച്ചു. രണ്ട് ആപ്പിള്‍ ടാബ്ലെറ്റുകളിലും ഇപ്പോള്‍ മികച്ച പ്രകടനം, വീഡിയോ ചാറ്റുകള്‍ക്കുള്ള ശക്തമായ മുന്‍ ക്യാമറ, കൂടുതല്‍ ഉജ്ജ്വലമായ സ്‌ക്രീനുകള്‍ എന്നിവയാണുള്ളത്.

പുതിയ ആപ്പിള്‍ ഐപാഡില്‍ A13 ബയോണിക് സജ്ജീകരിച്ചിരിക്കുന്നു, അത് 20 ശതമാനം വേഗതയുള്ള സിപിയു പ്രകടനവും ഉയര്‍ന്ന ജിപിയു, ന്യൂറല്‍ എഞ്ചിന്‍ പ്രകടനവും മികച്ച മെഷീന്‍ ലേണിംഗ് കഴിവുകളും നല്‍കുന്നു. ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ആണ് വലിയൊരു പ്രത്യേകത. ഫ്രണ്ട് ഷൂട്ടറില്‍ സെന്റര്‍ സ്റ്റേജ് സജ്ജീകരിച്ചിരിക്കുന്നു. മുമ്പ് സമീപകാല ഐപാഡ് പ്രോയില്‍ കണ്ടിരുന്ന ഫീച്ചറാണിത്. വീഡിയോ ചാറ്റ് പ്രോഗ്രാമുകളിലും വ്യത്യസ്ത ആപ്പുകളിലും ഇത് പ്രവര്‍ത്തിക്കും. പിന്‍ ക്യാമറ 8 എംപി സെന്‍സറാണ്. പുതിയ ഐപാഡിലെ സ്‌ക്രീന്‍ ട്രൂ ടോണുള്ള 10.2 ഇഞ്ച് പാനലാണുള്ളത്. ടാബ്ലെറ്റ് ഐപാഡ് ഒഎസ് 15 പ്രവര്‍ത്തിപ്പിക്കും, പുതിയ വിജറ്റ് പ്ലേസ്‌മെന്റ്, മള്‍ട്ടി ടാസ്‌കിംഗ് കഴിവുകള്‍, കൂടാതെ കൂടുതല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഓഫറുകളും നല്‍കുന്നു.

ആപ്പിള്‍ ഐപാഡ് മിനിക്ക് പുതിയ 8.3 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ വൈഡ് കളറും ട്രൂ ടോണ്‍ സവിശേഷതകളും ലഭിക്കുന്നു. ടാബ്ലെറ്റ് 40 ശതമാനം മികച്ച സിപിയു പ്രകടനമായും 80 ശതമാനം ജിപിയു പ്രകടനമായും അപ്ഗ്രേഡുചെയ്തു. അതേസമയം, കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ഐപാഡ് മിനി ന്യൂറല്‍ എഞ്ചിന്‍ പ്രകടനം ഇരട്ടിയായി. പുതിയ ഐപാഡ് മിനിക്ക് ഇപ്പോള്‍ യുഎസ്ബി-സി ഉപയോഗിച്ച് പത്തിരട്ടി വേഗത്തിലുള്ള ഡാറ്റ കൈമാറ്റവും 20W യുഎസ്ബി-സി പവര്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയും. 3.5Gbps പീക്ക് ഡൗണ്‍ലോഡ് വേഗതയില്‍ 5G സെല്ലുലാര്‍ കണക്ഷനും ലഭിക്കുന്നു.

4K റെക്കോര്‍ഡിംഗ് ശേഷിയുള്ള അപ്‌ഗ്രേഡ് ക്യാമറയും ഇതിലുണ്ട്. വീഡിയോ കോളുകള്‍ക്കായി സെന്റര്‍ സ്റ്റേജിനൊപ്പം അപ്‌ഗ്രേഡ് ചെയ്ത 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് മുന്‍വശത്ത് ലഭിക്കുന്നത്. ലാന്‍ഡ്സ്‌കേപ്പില്‍ സ്റ്റീരിയോ ഉപയോഗിച്ച് ടാബ്ലെറ്റിന് പുതിയ ഓഡിയോ സജ്ജീകരണം ലഭിക്കുന്നു.

പുതിയ ആപ്പിള്‍ ഐപാഡ് (വൈഫൈ) 64 ജിബി വേരിയന്റിന് 30,990 രൂപയും 256 ജിബി ഒന്നിന് 44,990 രൂപയും ലഭിക്കും. 64 ജിബി, 256 ജിബി എന്നിവയ്ക്കുള്ള വൈഫൈ, സെല്ലുലാര്‍ കണക്റ്റിവിറ്റി ഉള്ള പതിപ്പുകള്‍ യഥാക്രമം 42,990, 56,990 രൂപയ്ക്ക് റീട്ടെയില്‍ ചെയ്യും. ടാബ്ലെറ്റ് സില്‍വര്‍, സ്പേസ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

പുതിയ ആപ്പിള്‍ ഐപാഡ് മിനി 64 ജിബി ട്രിമിന് 46,990 രൂപയില്‍ ആരംഭിക്കും. വൈഫൈ ഉള്ള 256 ജിബി വേരിയന്റിന് 60,990 രൂപയും വൈഫൈ+സെല്ലുലാര്‍ മോഡലുകള്‍ക്ക് 64 ജിബി വേരിയന്റിന് 60,990 രൂപയും ടോപ്പ് എന്‍ഡ് 256 ജിബി പതിപ്പിന് 74,990 രൂപയുമാണ്. പുതിയ ഐപാഡ് മിനി സ്‌പേസ് ഗ്രേ, പിങ്ക്, പര്‍പ്പിള്‍, സ്റ്റാര്‍ലൈറ്റ് കളര്‍ ഓപ്ഷനുകളില്‍ വില്‍ക്കും. പുതിയ ഐപാഡ് ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios