Asianet News MalayalamAsianet News Malayalam

ആപ്പിള്‍ വാച്ച് 5 അവതരിപ്പിച്ചു; അമ്പരപ്പിക്കുന്ന വില

ഓള്‍വെയ്സ് ഡിസ്പ്ലേ ഫീച്ചറുമായാണ് ആപ്പിള്‍ വാച്ച് 5 എത്തുന്നത്. എല്‍ടിപിഒ ഡിസ്പ്ലേയാണ് ഈ വാച്ചിന് ഉള്ളത്. സ്ക്രീന്‍ റീഫ്രഷ് റൈറ്റ് 60 ഹെര്‍ട്സ് മുതല്‍ 1 ഹെര്‍ട്സ് വരെയാണ്. 

Apple Watch Series 5 launched along with iPhone 11 starts at Rs 40900
Author
Apple Valley, First Published Sep 11, 2019, 10:40 AM IST

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ സ്പെഷ്യല്‍ ഈവന്‍റില്‍ ആപ്പിള്‍ ഐഫോണ്‍ അടക്കമുള്ളവയ്ക്കൊപ്പം ആപ്പിള്‍ പുതിയ തലമുറ ആപ്പിള്‍ വാച്ച് അവതരിപ്പിച്ചു. വാച്ച് ഒഎസ്6 എന്ന ആപ്പിളിന്‍റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ആപ്പിള്‍ വാച്ച് 5 പ്രവര്‍ത്തിക്കുക. ലോകത്തില്‍ ഇന്നുള്ള ഏറ്റവും മേന്‍മയേറിയ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന സ്മാര്‍ട്ട് വാച്ചാണ് ആപ്പിള്‍ വാച്ച് എന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് പുതിയ ആപ്പിള്‍ വാച്ച് അവതരിപ്പിച്ച് അവകാശപ്പെട്ടത്.

ഓള്‍വെയ്സ് ഡിസ്പ്ലേ ഫീച്ചറുമായാണ് ആപ്പിള്‍ വാച്ച് 5 എത്തുന്നത്. എല്‍ടിപിഒ ഡിസ്പ്ലേയാണ് ഈ വാച്ചിന് ഉള്ളത്. സ്ക്രീന്‍ റീഫ്രഷ് റൈറ്റ് 60 ഹെര്‍ട്സ് മുതല്‍ 1 ഹെര്‍ട്സ് വരെയാണ്. ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, പവര്‍ ഡ്രൈവര്‍, പവര്‍ മാനേജ്മെന്‍റ് ഇന്‍റഗ്രേറ്റ് സര്‍ക്യൂട്ട്  ഇങ്ങനെ പുതിയ പ്രത്യേകതകള്‍ ആപ്പിള്‍ വാച്ച് 5 ല്‍ ഉണ്ട്. ഈ പ്രത്യേകതകളാല്‍ 18 മണിക്കൂര്‍ ബാറ്ററി ലൈഫ് ഈ വാച്ചിന് ലഭിക്കും. 

പുതിയ കോംപസ് ആപ്പ് ആപ്പിള്‍ വാച്ച് 5 ല്‍ ലഭ്യമാക്കിയിട്ടുണ്ട്.  ഇതില്‍ ഒരു സ്ഥലത്തിന്‍റെ ലാറ്റിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് വിവരങ്ങള്‍ അടക്കം ലഭിക്കും.  ഫാള്‍ ഡിറ്റക്ഷന്‍, മെഡിക്കല്‍ ഐഡി, എമര്‍ജന്‍സി കോളിംഗ് എന്നിവ ഈ വാച്ചില്‍ ലഭിക്കും. ഇതില്‍ തന്നെ 150 രാജ്യങ്ങളില്‍ ലഭ്യമായ ഇന്‍റര്‍നാഷണല്‍ എമര്‍ജന്‍സി കോളിംഗ് സംവിധാനം ഇത്തവണ ആപ്പിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Apple Watch Series 5 launched along with iPhone 11 starts at Rs 40900

ഗോള്‍ഡ്, സ്പൈസ് ബ്ലാക്ക്, ബ്ലാക്ക് കളര്‍ എന്നീ കളര്‍ വ്യത്യാസങ്ങളില്‍ വാച്ച് ലഭിക്കും. ഇത്തവണ ബ്രഷ്ഡ് അലുമിനിയം പതിപ്പും ആപ്പിള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ നൈക്കി, ഹെര്‍മെസ് എന്നീ ബ്രാന്‍റ് പതിപ്പുകളും ആപ്പിള്‍ അവതരിപ്പിക്കുന്നുണ്ട്. 

വിലയിലേക്ക് വന്നാല്‍ ആപ്പിള്‍ വാച്ച് 5 ജിപിഎസ് വില ആരംഭിക്കുന്നത് 399 ഡോളര്‍ മുതലാണ്  ഇന്ത്യന്‍ രൂപ 28,700 എകദേശമാകും. സെല്ലുലാര്‍ മോഡലിന് ഡോളര്‍ 499 ആണ് (ഇന്ത്യന്‍ രൂപ 35,900). ഇന്ത്യയില്‍ എത്തുമ്പോള്‍ വിലയില്‍ വലിയ മാറ്റം വരും. ആപ്പിള്‍ വാച്ച് സീരിസ് 5 ജിപിഎസിന് വില 40,900 രൂപയായിരിക്കും. ജിപിഎസ്+സെല്ലുലാര്‍ പതിപ്പിന് വില 49,900 രൂപയായിരിക്കും.  

Follow Us:
Download App:
  • android
  • ios