ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026-ൽ ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവ്. എച്ച്‌പി, എംഎസ്ഐ, അസൂസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ ആകർഷകമായ ഓഫറുകളിൽ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്കൗണ്ടും ലഭിക്കും.
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവാണ് സെയിലിൽ ലഭിക്കുന്നത്. ഗെയിമിംഗ് ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നവർക്കും മികച്ച അവസരമാണ് ഇത്തവണത്തെ സെയിൽ ഒരുക്കുന്നത്. അസൂസ്, എംഎസ്ഐ, എച്ച്‌പി, ലെനോവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ നിരവധി ഗെയിമിംഗ് ലാപ്ടോപ്പുകളാണ് നിലവിൽ ആമസോണിൽ ഓഫർ വിലയിൽ ലഭിക്കുന്നത്. ചില മോഡലുകൾക്ക് നേരിട്ടുള്ള വിലക്കുറവിനൊപ്പം ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്.
എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോഗിച്ചാൽ അധിക ഡിസ്‍കൌണ്ട്
സെയിൽ സമയത്ത് എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമെ ലഭ്യമായ മറ്റ് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചില ഗെയിമിംഗ് ലാപ്ടോപ്പുകൾ പോലും ഈ പരിധിക്ക് താഴെ സ്വന്തമാക്കാൻ സാധിക്കും.
എച്ച്‌പി വിക്ടസ് 97,990 രൂപയ്ക്ക്
നിലവിലെ ശ്രദ്ധേയമായ ഡീലുകളിൽ ഒന്നാണ് എഎംഡി റൈസൺ 7 7445എച്ച്എസ് പ്രോസസറും എൻവിഡിയ ആർടിഎക്സ് 4050 ജിപിയുവും ഉൾപ്പെടുന്ന എച്ച്‌പി വിക്ടസ്. 1,66,133.58 രൂപയാണ് ഇതിന്റെ ലിസ്റ്റ് വില. എന്നാൽ ഗ്രേറ്റ് ഫ്രീഡം സെയിലിൽ 97,990 രൂപയ്ക്ക് മോഡൽ സ്വന്തമാക്കാം. ഇന്റൽ കോർ ഐ5 (14-ാം തലമുറ) പ്രോസസറും എൻവിഡിയ ആർടിഎക്സ് 3050 ജിപിയുവും ഉൾപ്പെടുന്ന മറ്റൊരു എച്ച്‌പി വിക്ടസ് മോഡലിന് 92,990 രൂപയാണ് സെയിൽ വില. ഇതിന്റെ ലിസ്റ്റ് വില 1,01,199.59 രൂപയാണ്.
72,000 രൂപയിൽ താഴെ എച്ച്‌പി വിക്ടസ്
എഎംഡി റൈസൺ 7 7445എച്ച്എസ് പ്രോസസറും എൻവിഡിയ ആർടിഎക്സ് 2050 ജിപിയുവും ഉൾപ്പെടുന്ന എച്ച്‌പി വിക്ടസ് മോഡലിന് 71,990 രൂപയാണ് നിലവിലെ സെയിൽ വില. 74,026 രൂപയാണ് ലിസ്റ്റ് വില.
എംഎസ്ഐ സൈബർഗ് 15-ന് 99,990 രൂപ
ഇന്റൽ കോർ 5 (സീരീസ് 2) പ്രോസസറും എൻവിഡിയ ആർടിഎക്സ് 5050 ജിപിയുവും ഉൾപ്പെടുന്ന എംഎസ്ഐ സൈബർഗ് 15 ഗെയിമിംഗ് ലാപ്ടോപ്പും ഒരു ലക്ഷം രൂപയിൽ താഴെ ലഭ്യമാണ്. 1,11,990 രൂപ ലിസ്റ്റ് വിലയുള്ള ഈ മോഡലിന്റെ സെയിൽ വില 99,990 രൂപയാണ്.
അസൂസ് ടഫ് എ15-നും ഓഫർ
2026 മോഡൽ അസൂസ് ടഫ് എ15, എഎംഡി റൈസൺ 7 പ്രോസസറും എൻവിഡിയ ആർടിഎക്സ് 3050 ജിപിയുവുമായി 99,990 രൂപയ്ക്ക് ലഭ്യമാണ്. അതേസമയം 16ജിബി റാമുള്ള മറ്റൊരു ടഫ് എ15 മോഡലിന് 77,990 രൂപയാണ് സെയിൽ വില. ഇതിന്റെ ലിസ്റ്റ് വില 89,990 രൂപയാണ്.
ലെനോവോ എൽഒക്യു, എച്ച്‌പി വിക്ടസ് എന്നിവയും ലിസ്റ്റിൽ
എഎംഡി റൈസൺ 7 പ്രോസസറും എൻവിഡിയ ആർടിഎക്സ് 4050 ജിപിയുവും ഉൾപ്പെടുന്ന ലെനോവോ എൽഒക്യു എസൻഷ്യലിന് 1,04,990 രൂപയാണ് സെയിൽ വില. ബാങ്ക് ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്ന സാഹചര്യത്തിൽ ഇത് ഒരു ലക്ഷം രൂപയിൽ താഴെ സ്വന്തമാക്കാൻ സാധിച്ചേക്കാം. ഇന്റൽ കോർ ഐ7 (13-ാം തലമുറ), എൻവിഡിയ ആർടിഎക്സ് 4050 ജിപിയു എന്നിവയുള്ള എച്ച്‌പി വിക്ടസ് മോഡലിന് 1,02,990 രൂപയാണ് നിലവിലെ സെയിൽ വില.
ഗെയിമിംഗ് ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നവർ ഓരോ മോഡലിന്റെയും കോൺഫിഗറേഷൻ, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ആനുകൂല്യം എന്നിവ പരിശോധിച്ച ശേഷം മാത്രം വാങ്ങുന്നതാണ് ഉചിതം. സെയിൽ ഓഫറുകളും വിലകളും ആമസോണിൽ മാറാൻ സാധ്യതയുള്ളതിനാൽ വാങ്ങുന്നതിന് മുമ്പ് നിലവിലെ വില ഉറപ്പാക്കുന്നതും പ്രധാനമാണ്.


