Asianet News MalayalamAsianet News Malayalam

smartphones | 15000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകള്‍

മിഡ് റേഞ്ച്, ബജറ്റ് സെഗ്മെന്റുകളിലെ സ്മാര്‍ട്ട്ഫോണുകള്‍ സാധാരണയായി 64 ജിബി ഏറ്റവും ഉയര്‍ന്ന സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഫോണില്‍ സൂക്ഷിക്കാന്‍ ധാരാളം ഡാറ്റ ഉണ്ടെങ്കില്‍ ഈ സ്റ്റോറേജ് മതിയാകില്ല.

best smartphones lists of below Rs 15000
Author
Kerala, First Published Nov 27, 2021, 4:57 PM IST

മിഡ് റേഞ്ച്, ബജറ്റ് സെഗ്മെന്റുകളിലെ സ്മാര്‍ട്ട്ഫോണുകള്‍ സാധാരണയായി 64 ജിബി ഏറ്റവും ഉയര്‍ന്ന സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഫോണില്‍ സൂക്ഷിക്കാന്‍ ധാരാളം ഡാറ്റ ഉണ്ടെങ്കില്‍ ഈ സ്റ്റോറേജ് മതിയാകില്ല. ഈ വില ശ്രേണിയില്‍ 128ജിബി ഇന്റേണല്‍ സ്റ്റോറേജുമായി വരുന്ന കുറച്ച് ഫോണുകള്‍ ഉണ്ട്. അധിക സ്ഥലം ആവശ്യമുണ്ടെങ്കില്‍ 512 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഫോണുകള്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്.

128 ജിബി സ്റ്റോറേജുള്ള മികച്ച താങ്ങാനാവുന്ന ഫോണുകളുടെ ഒരു ലിസ്റ്റ് ഇതാ...

റെഡ്മി 9 പവര്‍

ബജറ്റ് സെഗ്മെന്റിലെ ഫീച്ചറുകള്‍ നിറഞ്ഞ സ്മാര്‍ട്ട്ഫോണാണ് റെഡ്മി 9 പവര്‍. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസറാണ് ഈ ഇതിലുള്ളത്. 512 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്. റെഡ്മി 9 പവറില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് ലെന്‍സ് എന്നിവയുണ്ട്. റെഡ്മി 9 പവറില്‍ സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുണ്ട്. 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 6,000 എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്ട്ഫോണില്‍ പായ്ക്ക് ചെയ്യുന്നു.

സാംസങ്ങ് ഗ്യാലക്‌സി എം31

മികച്ച ക്യാമറയും ഡിസ്പ്ലേയും വേണമെങ്കില്‍ സാംസങ്ങ് ഗ്യാലക്‌സി എം31ലേക്ക് പോകാം. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഇതിനുള്ളത്. സെല്‍ഫികള്‍ക്കായി 32 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിലുണ്ട്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് സാംസങ് ഗ്യാലക്സി എം31 അവതരിപ്പിക്കുന്നത്. 512 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ചേര്‍ത്ത 6 ജിബി റാം ഇത് പായ്ക്ക് ചെയ്യുന്നു. 6,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാംസങ്ങ് ഗ്യാലക്‌സി എം21

എല്ലാ സൗകര്യങ്ങളും നിറഞ്ഞ സാംസങ്ങ് ഗ്യാലക്‌സി എം21 2021 പതിപ്പ് നിങ്ങള്‍ക്ക് വാങ്ങാനാകുന്ന മറ്റൊരു സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ഫോണാണ്. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയും മുകളില്‍ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. സെല്‍ഫികള്‍ക്കായി, ഗ്യാലക്സി എം21 2021 പതിപ്പില്‍ 20 മെഗാപിക്സല്‍ മുന്‍ ക്യാമറയുണ്ട്. സ്മാര്‍ട്ട്ഫോണില്‍ 6,000 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുന്നു, കൂടാതെ അതിന്റെ 128 ജിബി സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 512 ജിബി വരെ വികസിപ്പിക്കാം. സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍, ഇത് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 3.1ല്‍ പ്രവര്‍ത്തിക്കുന്നു.

ഓപ്പോ എ31

ഇതിന് 6.5 ഇഞ്ച് ഡിസ്പ്ലേയുണ്ട്, മുകളില്‍ ഒരു നോച്ച് ഉണ്ട്, പച്ച, കറുപ്പ് നിറങ്ങളില്‍ വരുന്നു. സ്മാര്‍ട്ട്ഫോണില്‍ 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും 256 ജിബി വരെ വികസിപ്പിക്കാം. 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ31-നുള്ളത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്. ഇതില്‍, നിങ്ങള്‍ക്ക് 4,230 എംഎഎച്ച് ബാറ്ററിയും ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 6.1-ഉം ലഭിക്കും. ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4G LTE, ബ്ലൂടൂത്ത് 5.0, ഒരു പിന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

ടെക്‌നോ പോവാ 2

18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് ടെക്‌നോ പോവാ 2-നെ വേറിട്ടുനില്‍ക്കുന്നത്. 180 ഹേര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്കുള്ള 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി പഞ്ച്-ഹോള്‍ ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 85 പ്രൊസസറാണ് ഫോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS-ലാണ് ഇതിന്റെ പ്രവര്‍ത്തനം. 48-മെഗാപിക്‌സല്‍, ഡ്യുവല്‍ 2-മെഗാപിക്‌സല്‍, എഐ ലെന്‍സ് എന്നിവയുടെ സംയോജനത്തോടെയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഇതിനുള്ളത്. ബ്ലാക്ക്, സില്‍വര്‍, ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.

ടെക്‌നോ സ്പാര്‍ക്ക് 7T

ബജറ്റ് അവബോധമുള്ള വാങ്ങുന്നവര്‍ക്കുള്ള ഒരു ഓപ്ഷനാണ് ടെക്‌നോ 7T. 6.52 ഇഞ്ച് HD+ ഡിസ്പ്ലേ, മുകളില്‍ ഒരു നോച്ച് ആണ് ഇതിന്റെ സവിശേഷത. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. 48 മെഗാപിക്സല്‍ ഡ്യുവല്‍ പിന്‍ ക്യാമറയും ഡ്യുവല്‍ ഫ്ളാഷോടു കൂടിയ 8 മെഗാപിക്സല്‍ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്. മീഡിയടെക് ഹീലിയോ ജി35 പ്രൊസസറിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സോഫ്റ്റ്വെയര്‍ മുന്‍വശത്ത്, ഇത് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS 7.6-ല്‍ പ്രവര്‍ത്തിക്കുന്നു. 6000 എംഎഎച്ച് ബാറ്ററിയും പിന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതില്‍ പായ്ക്ക് ചെയ്യുന്നു. കറുപ്പ്, ഓറഞ്ച്, നീല എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ടെക്‌സ്ചര്‍ ചെയ്ത ബാക്ക് ഡിസൈന്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios