മാക്‌ബുക്ക് പ്രോ, മാക്‌ബുക്ക് എയര്‍ എന്നീ ലാപ്‌ടോപ്പുകള്‍ക്ക് ന്യൂഇയര്‍ ഓഫര്‍, ഇന്ത്യയിലെ കുറഞ്ഞ വിലയില്‍ വാങ്ങിക്കാം 

ദില്ലി: ആപ്പിളിന്‍റെ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പിന്‍റെ വിലയിൽ വൻ കുറവ്. ന്യൂഇയർ ഓഫർ പ്രമാണിച്ച് വിജയ് സെയിൽസിലാണ് ഡിസ്ക്കൗണ്ട് ലഭ്യമാകുന്നത്. ഐഫോൺ 16 സിരീസും ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാണ്. മാക്ബുക്ക് പ്രോ ലാപ്‌ടോപ്പ് നോക്കുന്നവർക്കും ആകർഷകമായ ഓഫറുകൾ ലഭിക്കും. 

ഏറ്റവും പുതിയ മാക്ബുക്ക് എയർ എം3 മോഡൽ ഇപ്പോൾ 1,03,390 രൂപയ്ക്ക് ലഭ്യമാണ്. 13.6 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിനാണ് ഈ വില. ഈ മോഡൽ 1,14,900 രൂപയ്ക്കാണ് ആപ്പിള്‍ മുമ്പ് അവതരിപ്പിച്ചത്. കൂടാതെ, എസ്ബിഐ, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് 10,000 രൂപ അധിക കിഴിവും ലഭിക്കും.

13.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള മാക്ബുക്ക് എയർ എം2 മോഡൽ നോക്കുന്നവർക്ക്, 8 ജിബി റാം + 512 ജിബി എസ്‌എസ്‌ഡി പതിപ്പിന് 95,500 രൂപയും 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിന് 89,890 രൂപയുമാണ് വില. ന്യൂഇയർ ഓഫറനുസരിച്ച് ഈ മോഡലുകൾക്ക് 10,000 രൂപ അധിക കിഴിവ് ലഭിക്കും. ചെറിയ ബജറ്റിൽ വാങ്ങാനാഗ്രഹമുള്ളവർക്ക് പഴയ എം1 മോഡലും കുറഞ്ഞ വിലയിൽ ലഭ്യമാണ്. മികച്ച പ്രകടനത്തിനായി എം2 പതിപ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഇവയ്ക്ക് പുറമെ എം4 പ്രോ ചിപ്പ്, 24 ജിബി റാം, 512 ജിബി എസ്എസ്‌ഡി എന്നിവയുള്ള മാക്ബുക്ക് പ്രോ 1,79,900 രൂപയ്ക്ക് ലഭ്യമാണ്. ഈ മോഡൽ യഥാർത്ഥത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചത് 1,99,900 രൂപയ്ക്കായിരുന്നു. 16 ജിബി റാമും 512 ജിബി എസ്എസ്‌ഡിയുമുള്ള 14 ഇഞ്ച് മാക്‌ബുക്ക് പ്രോയുടെ വില 1,69,900 രൂപയില്‍ നിന്ന് 1,52,900 രൂപയിലേക്ക് താണിട്ടുമുണ്ട്. 

Read more: ഇത് പവര്‍ബാങ്കോ ഫോണോ! 6400 എംഎഎച്ച് ബാറ്ററിയുമായി ഐക്യൂ00 സ്‌മാര്‍ട്ട്‌ഫോണ്‍ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം