Asianet News MalayalamAsianet News Malayalam

Bill Gates : ഒടുവില്‍ ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്ന ഫോണ്‍ വെളിപ്പെടുത്തി; അത് 'ഐഫോണ്‍ അല്ല'

റെഡിറ്റിലെ 'ആസ്ക് മീ എനിതിംഗ്' എന്ന ചോദ്യത്തോര പരിപാടിയിലാണ് ഗേറ്റ്സ് താന്‍ ഉപയോഗിക്കുന്ന ഫോണ്‍ ഏതാണ് എന്ന് വെളിപ്പെടുത്തിയത്. 

Bill Gates uses a foldable phone Samsung Galaxy Z Fold 3
Author
New York, First Published May 22, 2022, 4:01 PM IST

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ഗേറ്റ്സ് (Bill Gates) ഏത് ഫോണാണ് ഉപയോഗിക്കുന്നത്. ടെക് ലോകം കൌതുകത്തോടെ അറിയാന്‍ കാത്തിരിക്കുന്ന വാര്‍ത്തയായിരിക്കും ഇത്.

ഇപ്പോള്‍ ആ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു. ഒരു മടക്കാവുന്ന ഫോണാണ് ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത്. എന്നാല്‍ അത് മൈക്രോസോഫ്റ്റ് സര്‍ഫസ് ഡ്യൂ അല്ല. സാംസങ്ങ് ഫോണാണ് ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത്. അത് സാംസങ്ങ് ഗ്യാലക്സി സെഡ് ഫോള്‍ഡ് 3യാണ് (Samsung Galaxy Z Fold 3).

റെഡിറ്റിലെ 'ആസ്ക് മീ എനിതിംഗ്' എന്ന ചോദ്യത്തോര പരിപാടിയിലാണ് ഗേറ്റ്സ് താന്‍ ഉപയോഗിക്കുന്ന ഫോണ്‍ ഏതാണ് എന്ന് വെളിപ്പെടുത്തിയത്. 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് പ്രകാരം, ബില്‍ഗേറ്റ്സ് ഈ ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്, 'ഞാന്‍ ഉപയോഗിക്കുന്നത് ഗ്യാലക്സി സെഡ് ഫോള്‍ഡ് 3യാണ്, പലതും നേരത്തെ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ എനിക്ക് ഫോണായും, കമ്പ്യൂട്ടറായും ഉപയോഗിക്കാന്‍ മറ്റേത് ഉപകരണത്തേക്കാള്‍ നന്നായി സാധിക്കുന്നു.

മൈക്രോസോഫ്റ്റുമായുള്ള സാംസങ്ങിന്റെ ശക്തമായ പങ്കാളിത്തം കാരണമാണ് ബില്‍ഗേറ്റ്സ് സാംസങ് ഫോൺ ഉപയോഗിക്കാനുള്ള ഒരു കാരണം. ആപ്പിളിന്‍റെ ഐഫോണ്‍ അല്ല ആന്‍ഡ്രോയ്ഡ് ഫോണാണ് താന്‍ ഉപയോഗിക്കുന്നതെന്ന് ഗേറ്റ്‌സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു, എന്നാൽ ഇത് ആദ്യമായാണ് ഏത് ഫോണാണ് ഉപയോഗിക്കുന്നതെന്ന് ബില്‍ഗേറ്റ്സ് വെളിപ്പെടുത്തുന്നത്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3-ന് സമാനമായ സവിശേഷതകളാണ് മൈക്രോസോഫ്റ്റ് സർഫേസ് ഡ്യുവോയ്‌ക്കുള്ളതെങ്കിലും ബില്‍ഗേറ്റ്സിന്‍റെ സെലക്ഷന്‍ ടെക് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. 

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഗാലക്‌സി ഇസഡ് ഫോൾഡ് 3 അടിസ്ഥാന പതിപ്പിന് 1,49,999 രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്. 512 ജിബി സ്റ്റോറേജുള്ള കൂടിയ പതിപ്പിന് ഏകദേശം 1,57,999 രൂപയാണ് വില. രഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ഫോണ്‍ ലഭ്യമാണ്.

ഗ്യാലക്സി സെഡ് ഫോള്‍ഡ് 3ക്ക് 6.2-ഇഞ്ച് എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി 2എക്സ് ഡിസ്‌പ്ലേയാണ് ഉള്ളത്. അത് 120 ഹെര്‍ട്സ് റീഫ്രഷ് നിരക്കിലാണ്. തുറക്കുമ്പോൾ, ഈ ഡിസ്‌പ്ലേ 7.6-ഇഞ്ചിലും 120Hz പുതുക്കല്‍ നിരക്കില്‍ ലഭിക്കും.

ഗ്യാലക്സി സെഡ് ഫോള്‍ഡ് 3ക്ക് ശേഷി നല്‍കുന്നത് 5എന്‍എം 64-ബിറ്റ് ഒക്ടാ കോർ പ്രോസസറാണ്. കൂടാതെ 12GB റാമിനൊപ്പം 256ജിബി, 512ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ ഫോണ്‍. ആൻഡ്രോയിഡ് 12-ലേക്ക് അപ്‌ഗ്രേഡുചെയ്യാവുന്ന ആൻഡ്രോയിഡ് 11 ഒഎസിലാണ് സ്‌മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. മടക്കാവുന്ന ഭാഗത്ത് ഒപ്റ്റിമൈസേഷനായി, മെച്ചപ്പെടുത്തിയ ഫ്ലെക്‌സ് മോഡ് ഫീച്ചറുകൾ, മൾട്ടി-ആക്‌റ്റീവ് വിൻഡോ, പുതിയ ടാസ്‌ക്ബാർ, ആപ്പ് പെയർ എന്നിവയ്‌ക്കൊപ്പം ഗാലക്‌സി ഇസഡ് ഫോൾഡ് 3 വരുന്നു.

Follow Us:
Download App:
  • android
  • ios