ദില്ലി: ഗെ​​യിമിം​​ഗ് സ്മാ​​ർ​​ട്ഫോ​​ണ്‍ ബ്ലാക് ഷാര്‍ക്ക് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു. ബ്ലാ​​ക് ഷാ​​ർ​​ക്ക് 2 എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പു​​തു​​മോ​​ഡ​​ൽ ഈ ​​മാ​​സം 27ന് ​​ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യ​​ല​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. മാ​​ർ​​ച്ചി​​ലാ​​ണ് ഈ ​​മോ​​ഡ​​ൽ ചൈ​​നീ​​സ് വി​​പ​​ണി​​യി​​ലെ​​ത്തി​​യ​​ത്. 

ഒ​​ട്ടു​​മി​​ക്ക ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളിലും ത​​ങ്ങ​​ളു​​ടെ മോ​​ഡ​​ലു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ള്ള ബ്ലാ​​ക്ക് ഷാ​​ർ​​ക്ക് ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ത​​ങ്ങ​​ളു​​ടെ ഫോ​​ണ്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. സ്മാ​​ർ​​ട്ഫോ​​ണ്‍ ഗെ​​യിം ക​​ന്പ​​മു​​ള്ള​​വ​​രെ ല​​ക്ഷ്യം വ​​ച്ച് പു​​റ​​ത്തി​​റ​​ക്കു​​ന്ന ബ്ലാ​​ക് ഷാ​​ർ​​ക്ക് 2 വി​​ന് മ​​ർ​​ദം ചെ​​ലു​​ത്തു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് പ്ര​​തി​​ക​​രി​​ക്കു​​ന്ന ഡി​​സ്പ്ലെ ആ​​ണു​​ള്ള​​തെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു. ഗെ​​യി​​മു​​ക​​ളി​​ൽ മി​​ക​​ച്ച ആ​​സ്വാ​​ദ്യ​​ത ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ണ​ത്രേ ഈ ​​സം​​വി​​ധാ​​നം. 

6.39 ഇ​​ഞ്ച് ഡി​​സ്പ്ലെ, സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ 855 പ്രോ​​സ​​സ​​ർ, 6 ജി​​ബി റാം, 128 ​​ജി​​ബി സ്റ്റോ​​റേ​​ജ് (12 ജി​​ബി റാം, 256 ​​ജി​​ബി സ്റ്റോ​​റേ​​ജു​​മു​​ള്ള വേ​​രി​​യ​​ന്‍റു​​കൂ​​ടി​​യു​​ണ്ട്.)4000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി. 48 എം​​പി​​യു​​ടെ​​യും 12 എം​​പി​​യു​​ടെ​​യും പി​​ൻ കാ​​മ​​റ​​ക​​ൾ, 20 എം​​പി​​യു​​ടെ മു​​ൻ കാ​​മ​​റ, തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് മ​​റ്റ് ഫീ​​ച്ച​​റു​​ക​​ൾ.

തു​​ട​​ർ​​ച്ച​​യാ​​യ ഗെ​​യി​​മി​ഗിലൂടെ ഫോ​​ണ്‍ ചൂ​​ടാ​​കു​​ന്ന​​ത് ത​​ട​​യാ​​ൻ ലി​​ക്വി​​ഡ് കൂ​​ളിം​​ഗ് സം​​വി​​ധാ​​ന​​വും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഓൺലൈൻ ഗെ​​യി​​മു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ ആരാ​​ധ​​ക​​രേ​​റു​​ന്ന​​താ​​ണ് ബ്ലാ​​ക് ഷാ​​ർ​​ക്കി​​ന്‍റെ വ​​ര​​വി​​നു പി​​ന്നി​​ലെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ഇന്ത്യയിലെ ഏറ്റവും വില്‍ക്കപ്പെടുന്ന ബ്രാന്‍റ് ഷവോമി ബ്ലാക് ഷാര്‍ക്കില്‍ ആദ്യകാലത്തെ നിക്ഷേപകരായിരുന്നു.